2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

പ്രതിഷേധ പ്രകടനം: യെച്ചൂരി, ഡി രാജ അടക്കമുള്ള ഇടതുനേതാക്കളെ അറസ്റ്റ്‌ചെയ്തു

ന്യൂഡല്‍ഹി: ഇന്ധനവിലയ്‌ക്കെതിരായ ബന്ദിന്റെ ഭാഗമായി ഡല്‍ഹിയില്‍ പ്രതിഷേധ പ്രകടനം നടത്തിയ ഇടതു നേതാക്കളെ അറസ്റ്റ് ചെയ്തു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ദേശീയ സെക്രട്ടറി ഡി രാജ എന്നിവരടക്കമുള്ള ഇടതുനേതാക്കളാണ് അറസ്റ്റിലായത്.

ഡല്‍ഹി പൊലിസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഹര്‍ത്താലിനോട് അനുബന്ധിച്ച് നടത്തിയ പ്രതിഷേധ പ്രകടത്തിനു പിന്നാലെയാണ് അറസ്റ്റ്.

ഇടത് പ്രകടനത്തിനൊപ്പം ചേര്‍ന്ന് എ.എ.പി നേതാക്കളും പ്രതിഷേധം അറിയിച്ചു. എ.എ.പി നേതാവ് അതിഷി ഡല്‍ഹിയില്‍ സീതാറാം യെച്ചൂരിക്കും ഡി രാജയ്ക്കുമൊപ്പം അണിനിരന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.