2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

കശ്മീരില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു

കിശ്ത്വാര്‍: ജമ്മു കശ്മീരില്‍ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു. കിശ്ത്വാര്‍ ജില്ലയിലാണ് അപകടം. 13 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

കേശ്വന്‍ മേഖലയില്‍ നിന്ന് കിശ്ത്വാറിലേക്ക് പോകുന്നതിനിടെയാണ് അപകടം. ഥാക്രായിക്കടുത്ത് ദാണ്ഡാരന്‍ എന്ന സ്ഥലത്താണ് ബസ് മറിഞ്ഞത്. നിയന്ത്രണം വിട്ട ബസ് 300 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.

 

30 പേരാണ് ബസിലുണ്ടായിരുന്നത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നതായി പൊലിസ് അറിയിച്ചു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.