2017 December 08 Friday
വിയര്‍പ്പ് വറ്റുന്നതിനു മുമ്പ് തൊഴിലാളിക്ക് അവന്റെ കൂലി കൊടുക്കുക
മുഹമ്മദ് നബി(സ)

തുണിയെടുക്കാന്‍ ചെന്നപ്പോള്‍ ചീറ്റിപ്പേടിപ്പിച്ചു; ആലുവയിലെ തുണിക്കടയില്‍ മൂര്‍ഖന്‍ പാമ്പ്

ആലുവ: ആലുവ നഗരമധ്യത്തിലെ തുണിക്കടയില്‍ നിന്ന് മൂര്‍ഖനെ പിടികൂടി. ആലുവ റെയില്‍വെ സ്റ്റേഷന് സമീപമുള്ള ലൂര്‍ദ്ദ് സെന്ററിലെ അമ്പാടി ടെക്സ്റ്റയില്‍സില്‍ നിന്നാണ് പുല്ലാനി മൂര്‍ഖനെ പിടികൂടിയത്.

തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. തുണിക്കടയിലെ ഒന്നാം നിലയിലുള്ള വനിതാ വിഭാഗത്തില്‍ തുണി ബോക്‌സുകള്‍ക്കിടയിലാണ് പാമ്പിനെ കണ്ടത്. ജീവനക്കാരി ബോക്‌സെടുക്കാനായി എത്തിയപ്പോള്‍ പാമ്പ് ചീറ്റുകയായിരുന്നു. ശബ്ദം കേട്ട് നോക്കിയ സ്ഥലത്ത് പാമ്പിനെ കണ്ടതോടെ ജീവനക്കാരി ഭയന്നു പോയി. തുടര്‍ന്ന് ആ വിഭാഗം അടച്ച് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

നഗരത്തിന്റെ ഹൃദയ ഭാഗത്ത് വിഷമേറിയ പാമ്പിനെ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് സമീപത്തെ വ്യാപാരികള്‍. അതേസമയം കടയില്‍ നിന്ന് കുറച്ചകലെയായി പുല്ലാനി മൂര്‍ഖനെ കാണാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പലപ്പോഴും പടം പൊഴിച്ചിട്ടിരിക്കുന്നതും കാണാമായിരുന്നു. രാത്രിയോടെ വനം വകുപ്പില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി പാമ്പിനെ ചാക്കിലാക്കി കൊണ്ടു പോയി.

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.