2020 February 16 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

റമദാന് ആദരമായി ബഹിരാകാശത്ത് നിന്ന് മക്കയുടെ ചിത്രം

സലാം കൂടരഞ്ഞി

റിയാദ്: ബഹിരാകാശ യാത്രികനായ സ്‌കോട്ട് കെല്ലിയുടെ മക്കയുടെ ചിത്രം ഏറെ ശ്രദ്ധേയമാകുന്നു. മക്കയുടെ പരിസങ്ങളുടെയും ബഹിരാകാശ ദൃശ്യമാണ് റമദാന്‍ ഒന്നിന് കെല്ലി ട്വീറ്റ് ചെയ്തത്. അമേരിക്കന്‍ ബഹിരാകാശ യാത്രികനായ ഇദ്ദേഹം റമദാന്‍ മാസത്തിന് ആദരവായാണ് ചിത്രം തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.

ഹറമും മക്ക നഗരവും വ്യക്തമായി കാണുന്ന ചിത്രം ബഹിരാകാശത്തെ സ്ഥിരം പര്യവേഷണകേന്ദ്രമായ ഇന്റര്‍നാഷനല്‍ സ്‌പേസ് സ്‌റ്റേഷനില്‍ നിന്നാണ് എടുത്തത്. റിട്ട. യു.എസ് നേവി കാപ്റ്റനാണ് ലോകപ്രശസ്ത ബഹിരാകാശ യാത്രികനായ സ്‌കോട്ട് ജോസഫ് കെല്ലി.

ഏറ്റവുമധികം ദിവസങ്ങളില്‍ ബഹിരാകാശത്ത് കഴിച്ചുകൂട്ടിയതില്‍ അമേരിക്കന്‍ റെക്കോഡ് ഒരുകാലത്ത് കൈയാളിയിരുന്നയാളാണ് കെല്ലി. 500 ലേറെ ദിനങ്ങളാണ് അദേഹം ബഹിരാകാശത്ത് ചെലവഴിച്ചത്. നമ്മുടെ ലോകത്തിന്റെ സൗന്ദര്യം നില നില്‍ക്കുന്നത് അതിലെ ജനങ്ങളുടെ വൈവിധ്യങ്ങളിലാണു എന്ന മഹത്തായ സന്ദേശവും അദ്ദേഹം ചിത്രത്തോടൊപ്പം നല്‍കുന്നുണ്ട്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News