2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

പൊലിസ് അനുനയിപ്പിച്ചു; മല കയറാതെ മഞ്ജു മടങ്ങി

പമ്പ: ശബരിമലയില്‍ കയറാനുള്ള തീരുമാനം ഉപേക്ഷിച്ച് കൊല്ലം ചാത്തന്നൂര്‍ സ്വദേശിയും ദലിത് ഫെഡറേഷന്‍ നേതാവുമായ മഞ്ജു മടങ്ങി. ഇന്ന് കയറരുതെന്നാവശ്യപ്പെട്ട് പൊലിസ് അനുനയിപ്പിച്ചതോടെയാണ് മടക്കം.

കനത്ത മഴ അടക്കമുള്ള കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് മഞ്ജുവിന് മലകയറാനുള്ള അനുമതി നിഷേധിച്ചതെന്ന് ഐ.ജി എസ് ശ്രീജിത്ത് പറഞ്ഞു. എന്നാല്‍ പൊലിസ് നിര്‍ദേശമനുസരിച്ചാണോ, സ്വന്തം തീരുമാനപ്രകാരമാണോ മടങ്ങിയതെന്ന ചോദ്യത്തിന് മഞ്ജു പ്രതികരിച്ചില്ല.

മഞ്ജുവിന്റെ ക്രിമിനല്‍ പശ്ചാത്തലവും പൊലിസ് പരിശോധിച്ചിരുന്നു. മഞ്ജുവിനെതിരെ 31 കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും പൊലിസ് പറഞ്ഞു.

മഞ്ജു മല ചവിട്ടുമെന്ന പ്രഖ്യാപനത്തെത്തുടര്‍ന്ന് കാനന പാതയില്‍ ശക്തമായ പ്രതിഷേധം നടന്നിരുന്നു. ഇതിനിടയിലാണ് മഞ്ജു പൊലിസിന്റെ സംരക്ഷണം ആവശ്യപ്പെട്ടത്.


 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.