2019 November 13 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

റാഫേല്‍ കരാര്‍; എച്ച്.എ.എല്‍ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി

ബംഗളൂരു: റാഫേല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേരിക്ക ഭയപ്പെട്ടിരുന്ന എച്ച്.എ.എല്ലിനെ മോദി ഒഴിവാക്കിയത് എന്തിനെന്നും രാഹുല്‍ ചോദിച്ചു.

എച്ച്.എ.എല്‍ ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. റാഫേല്‍ കരാറില്‍നിന്ന് എച്ച്.എ.എല്ലിനെ ഒഴിവാക്കി റിലയന്‍സിനെ ഉള്‍പ്പെടുത്തിയ സാഹചര്യത്തിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ കൂടിക്കാഴ്ച.

വ്യോമയാന രംഗത്തെ ഇന്ത്യയുടെ മുതല്‍ക്കൂട്ടാണ് എച്ച്.എ.എല്‍ എന്ന് പറഞ്ഞ രാഹുല്‍ റാഫേലില്‍ അഴിമതി നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കരാര്‍ എച്ച്.എ.എല്ലില്‍ നിന്ന് തട്ടിയെടുത്ത് റിലയന്‍സിന് നല്‍കിയതിനെ കുറിച്ച് ജീവനക്കാരുടെ അഭിപ്രായവും ആരാഞ്ഞു. ലോകത്തില്‍ ഇന്ത്യക്കും ചൈനക്കും മാത്രമേ അമേരിക്കയെ വെല്ലുവിളിക്കാനാകൂ എന്ന് ഒബാമ പറഞ്ഞത് എച്ച്.എ.എല്‍ ഉള്ളതുകൊണ്ടാണെന്നും രാഹുല്‍ വ്യക്തമാക്കി.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.