2018 December 13 Thursday
പരിഹസിക്കപ്പെടുന്നത് അവഗണിക്കപ്പെടുന്നതിനേക്കാള്‍ നല്ലതാണ് – ഹാരോള്‍ഡ് മാക്മില്ലന്‍

ഇന്ധന വില കൂടിക്കൊണ്ടേയിരിക്കുന്നു; പെട്രോളിന് 10 പൈസയും ഡീസലിന് 27 പൈസയും കൂടി

ന്യൂഡല്‍ഹി/കൊച്ചി: ഇന്ധനവിലയില്‍ വ്യാഴാഴ്ചയും വര്‍ധന. പെട്രോളിന് 10 പൈസയും ഡീസലിന് 27 പൈസയുമാണ് വ്യാഴാഴ്ച വര്‍ധിച്ചത്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്ധനവില ഗണ്യമായി കൂടിക്കൊണ്ടിരിക്കുകയാണ്. തുടര്‍ച്ചയാ വിലക്കയറ്റത്തിനിടെ, ഒക്ടോബര്‍ നാലിന് പെട്രോളിന്റെ നികുതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ 2.50 രൂപയും ഡീസലിന് 1.50 രൂപയും കുറച്ചിരുന്നു. ഇതേ അളവില്‍ സംസ്ഥാനങ്ങളും കുറയ്ക്കണമെന്ന് നിര്‍ദേശിച്ചിരുന്നുവെങ്കിലും കേരളം കുറിച്ചിട്ടില്ല.

കൊച്ചി
പെട്രോള്‍: 84.42
ഡീസല്‍: 78.84

തിരുവനന്തപുരം
പെട്രോള്‍: 85.80
ഡീസല്‍: 79.96

കോഴിക്കോട്
പെട്രോള്‍: 85.80
ഡീസല്‍: 78.97


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.