2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 74.45 ല്‍ തൊട്ടു; തകര്‍ച്ച നേരിടാനാവാതെ ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യന്‍ രൂപയുടെ തകര്‍ച്ച തുടരുന്നു. വ്യാഴാഴ്ച യു.എസ് ഡോളറിനെതിരെ 74.45 എന്ന നിലയില്‍ തൊട്ടു. 74.37 ല്‍ നിന്ന് തുടങ്ങിയ മാര്‍ക്കറ്റില്‍ 24 പൈസയുടെ ഇടിവാണ് തുടക്കത്തില്‍ തന്നെയുണ്ടായത്.

ഇറക്കുമതിക്കാര്‍ക്ക് അമേരിക്കന്‍ കറന്‍സിയുടെ ആവശ്യകത വര്‍ധിച്ചതും വിദേശത്തേക്കുള്ള നിക്ഷേപത്തിന്റെ കുത്തൊഴുക്ക് കൂടിയതുമാണ് നിരന്തരമായ തകര്‍ച്ചയ്ക്കു കാരണം. ആഭ്യന്തര ഇക്വുറ്റി മാര്‍ക്കറ്റിന്റെ തകര്‍ച്ചയും മൂല്യമിടിവിന് കാരണമായി. ധനക്കമ്മി കൂടുമെന്ന ആശങ്കയും രൂപയുടെ മൂല്യശോഷണത്തിന് ആക്കംകൂട്ടി.

സെന്‍സെക്‌സ്, നിഫ്റ്റി സ്റ്റോക് എക്‌സേഞ്ചുകളിലും വന്‍ ഇടിവാണ് ഇന്നുണ്ടായത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.