2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

യു.പിയില്‍ കരിമരുന്ന് നിര്‍മാണശാലയില്‍ പൊട്ടിത്തെറി: എട്ടു പേര്‍ മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബദാവുന്‍ ജില്ലയില്‍ കരിമരുന്ന് നിര്‍മാണശാലയില്‍ വന്‍ പൊട്ടിത്തെറി. എട്ടു പേര്‍ മരിക്കുകയും ആറു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.

ദീപാവലിയുടെ ഭാഗമായി കരിമരുന്നുകള്‍ നിര്‍മിക്കുന്നതിനിടെയാണ് അപകടം. റസൂല്‍പുര്‍ ഗ്രാമത്തിലെ ഒരു വീട്ടിലായിരുന്നു നിര്‍മാണം. നിര്‍മാണശാലയ്ക്ക് ലൈസന്‍സ് ഉണ്ടെന്ന് പൊലിസ് പറഞ്ഞു.

 

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തുള്ള നിരവധി വീടുകള്‍ക്ക് വിള്ളല്‍ വീണു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.