2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

ചൈനീസ് ടെലികോം ഭീമന്‍ ഹുആവേയുടെ മേധാവി കാനഡയില്‍ അറസ്റ്റില്‍

 

ഒട്ടാവ: ചൈനീസ് ടെലികോം ഭീമനായ ഹുആവേയുടെ ചീഫ് ഫിനാന്‍ഷ്യന്‍ ഓഫിസര്‍ (സി.എഫ്.ഒ) മെങ് വാങ്ഷു കാനഡയില്‍ അറസ്റ്റിലായി. ഡിസംബര്‍ ഒന്നിന് തന്നെ ഇവര്‍ അറസ്റ്റിലായതായി കനേഡിയന്‍ നീതി മന്ത്രാലയം അറിയിച്ചു.

മെങിനെ വിട്ടുനല്‍കണമെന്ന് യു.എസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം, വെള്ളിയാഴ്ച ജാമ്യാപേക്ഷ പരിഗണിക്കും.

അറസ്റ്റ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

 

മെങ് എന്തെങ്കിലും തെറ്റായി ചെയ്തതായി അറിയില്ലെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, മെങിനെ ഉടന്‍ വിട്ടയക്കണമെന്ന് കാനഡയിലെ ചൈനീസ് എംബസി ആവശ്യപ്പെട്ടു.

ഇറാനെതിരെ യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധം അതിക്രമിച്ചുവെന്നാരോപിച്ച് യു.എസ് അധികൃതര്‍ മെങിനെതിരെ അന്വേഷണം നടത്തുന്നുണ്ടെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നാണ് സൂചന.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.