
ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലന്ഡ് ഹെലികോപ്ടര്‍ ഇടപാടിലെ ഇടനിലക്കാരന് ക്രിസ്റ്റന്‍ മിഷേലിനു വേണ്ടി ഹാജരായ യൂത്ത് കോണ്‍ഗ്രസ് നിയമവിഭാഗം കോഡിനേറ്റര്‍ അല്‍ജോ ജോസഫിനെ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി.
മിഷേലിനു വേണ്ടി ഹാജരാകുന്ന കാര്യം നേതൃത്വത്തെ അല്‍ജോ അറിയിച്ചില്ലെന്നും വ്യക്തിപരമായാണ് അദ്ദേഹം ക്രിസ്റ്റന്‍ മിഷേലിനു വേണ്ടി ഹാജരായതെന്നും എ.ഐ.സി.സി ജോ. സെക്രട്ടറി കൃഷ്ണ അല്വാരു അറിയിച്ചു.