2018 December 11 Tuesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

വിതരണക്കാരുടെ കമ്മിഷന്‍ ഉയര്‍ത്തി; പാചക വാതക വില രണ്ടു രൂപ കൂടി

ന്യൂഡല്‍ഹി: എല്‍.പി.ജി വിതരണക്കാര്‍ക്കുള്ള കമ്മിഷന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉയര്‍ത്തിയതിനു പിന്നാലെ സബ്‌സിഡിയുള്ള ഗാര്‍ഹിക പാചക വാതക സിലിണ്ടറിന് രണ്ടു രൂപ വര്‍ധിച്ചു. ഈ മാസത്തെ രണ്ടാമത്തെ വര്‍ധനവാണ് ഇത്.

അടിസ്ഥാന വിലയില്‍ കൂടുതല്‍ നികുതി ഏര്‍പ്പെടുത്തിയതിന്റെ പേരില്‍ ഈ മാസം ഒന്നിന് പാചക വാതക വില സിലിണ്ടറിന് 2.94 രൂപ കൂട്ടിയിരുന്നു. ഉയര്‍ന്ന അടിസ്ഥാന വിലയ്ക്കു കൂടുതല്‍ ജി.എസ്.ടി നല്‍കേണ്ടി വന്ന സാഹചര്യത്തില്‍ ജൂണ്‍ മുതല്‍ 16.21 രൂപയുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

പുതുക്കിയ നിരക്ക് അനുസരിച്ച് വിതരണക്കാര്‍ക്ക് 14.2 കി.ലോ ഗ്രാം സിലിണ്ടറിന് 50.58 രൂപയും അഞ്ച് കി.ഗ്രാം സിലിണ്ടറിന് 25.29 രൂപയും കമ്മിഷനായി ലഭിക്കും. കമ്മിഷന്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ 14.2 കി.ഗ്രാം വരുന്ന സിലിണ്ടറിന് ഡല്‍ഹിയില്‍ 507.42 രൂപയായി വില ഉയര്‍ന്നു. നേരത്തെ ഇത് 505.34 രൂപയായിരുന്നു.


 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.