2018 December 11 Tuesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ കൂട്ടിയിടിച്ച് ആറു പേരെ കാണാതായി

 

വാഷിങ്ടണ്‍: അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ കൂട്ടിയിടിച്ച് ആറ് യു.എസ് സൈനികരെ കാണാതായി. എഫ്18 യുദ്ധ വിമാനവും സി130 ടാങ്കര്‍ വിമാനവുമാണ് അപകടത്തില്‍പ്പെട്ടത്. ജപ്പാന്‍ തീരത്ത് നിന്ന് പറന്നുയര്‍ന്ന രണ്ട് വിമാനങ്ങളാണ് കൂട്ടിയിടിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിന് ജപ്പാന്‍ തീരത്തു നിന്ന് 200 മൈല്‍ അകലെയാണ് അപകടമുണ്ടായത്. തെക്കന്‍ ജപ്പാനിലെ ഇവാകുനിയിലുള്ള മറൈന്‍ കോര്‍പ് എയര്‍ സ്‌റ്റേഷനില്‍ നിന്ന് വിമാനം പറന്നുയര്‍ന്നപ്പോഴായിരുന്നു അപകടം. അപകടത്തില്‍ പെട്ട ഒരു സൈനികനെ രക്ഷിക്കനായിട്ടുണ്ട്.

മറ്റുള്ളവരെ കുറിച്ച് വിവരം ലഭ്യമായിട്ടില്ല. അവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. സി130നില്‍ അഞ്ച് പേരും എഫ്18നില്‍ രണ്ടുപേരും ഉണ്ടായിരുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.