2018 October 21 Sunday
ഒരു നേതാവ് നല്ല വീക്ഷണമുള്ളവനും അത്യുത്സാഹിയും പ്രശ്‌നങ്ങളെ ഭയക്കാത്തവനുമാകണം

കമല്‍ സി. ചവറ ശഹാദത്ത് കലിമ ചൊല്ലി; ഇനി കമല്‍ സി. നജ്മല്‍- വീഡിയോ

തിരുവനന്തപുരം: അന്തരിച്ച നജ്മല്‍ ബാബുവിന്റെ അന്ത്യാഭിലാഷം പൂര്‍ത്തീകരിക്കാന്‍ വിസമ്മതിച്ച നടപടിയില്‍ പ്രതിഷേധിച്ച് എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ കമല്‍ സി. ചവറ തന്റെ ഇസ്‌ലാംമത ആശ്ലേഷണം പരസ്യമായി പ്രഖ്യാപിച്ചു. നജ്മല്‍ ബാബുവിന്റെ ആഗ്രഹത്തിന് വിരുദ്ധമായി മൃതദേഹം സംസ്‌കരിക്കാന്‍ കൂട്ടുനിന്ന ഇടതുപക്ഷ ഹിന്ദുത്വബോധത്തെ തുറന്നുകാട്ടുന്നതിനായി സെക്രട്ടേറിയറ്റിന് മുന്നില്‍ ചേര്‍ന്ന പ്രതിഷേധ കൂട്ടായ്മയിലാണ് കമല്‍ ഇസ്‌ലാം മതം സ്വീകരിച്ചുള്ള പ്രഖ്യാപനം നടത്തിയത്.

ശഹാദത്ത് വാചകം മൂന്ന് തവണ ആവര്‍ത്തിച്ച് ഉരുവിട്ടായിരുന്നു പ്രഖ്യാപനം. കമല്‍ സി. നജ്മല്‍ എന്ന പേരാണ് സ്വീകരിച്ചത്. പ്രതിഷേധ കൂട്ടായ്മ വി. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. ഭീകര ജാതി പാര്‍ട്ടിയാണ് ഇന്ത്യഭരിക്കുന്നതെന്നും ഇത് രാജ്യത്തിന്റെ ജനാധിപത്യ അടിത്തറ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഹിന്ദുത്വം ഇടതുപക്ഷ ഹിന്ദുത്വമാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തിന് വെല്ലുവിളിയാണെന്നും പ്രഭാകരന്‍ പറഞ്ഞു. അഭിലാഷ് പട്ടച്ചേരി അധ്യക്ഷനായി. പ്രതിഷേധത്തിന്റെ ഭാഗമായി നജ്മല്‍ ബാബുവിന് വേണ്ടി പ്രതീകാത്മക മയ്യിത്ത് നിസ്‌കാരവും നടത്തി.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.