2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

യു.പിയില്‍ രക്ഷയില്ല: ഐ.സി.യുവില്‍ ഒറ്റക്കായ കൗമാരക്കാരിയെ ആശുപത്രി ജീവനക്കാര്‍ കൂട്ടബലാത്സംഗം ചെയ്തു

ബറേലി: ഐ.സി.യുവില്‍ ഒറ്റക്കായ കൗമാരക്കാരിയെ ആശുപത്രി ജീവനക്കാരനും മറ്റു നാലു പേരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. യു.പിയിലെ ബറേലിയില്‍ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.

പാമ്പ് കടിയേറ്റ് അഞ്ചു ദിവസം മുന്‍പാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ ഒരു ആശുപത്രി ജീവനക്കാരനെ പൊലിസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കു വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

കൂട്ടബലാത്സംഗം ചെയ്യപ്പെടുമ്പോള്‍ പെണ്‍കുട്ടി മാത്രമാണ് ഐ.സി.യുവിലുണ്ടായിരുന്നത്. ജനറല്‍ വാര്‍ഡിലേക്ക് മാറ്റിയ ശേഷമാണ് സംഭവം പെണ്‍കുട്ടി പുറത്തുപറഞ്ഞത്.

ഐ.സി.യുവിലെ സി.സി.ടി.വി ദൃശ്യം പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. രാത്രിയിലായിരുന്നു സംഭവമെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

കൂട്ടമായെത്തിയ സംഘം ബലംപ്രയോഗിച്ച് സൂചി കയറ്റാന്‍ ശ്രമിച്ചെന്നും ഇതു തടഞ്ഞപ്പോള്‍ അടിച്ചിടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പിന്നീട് കൂട്ടബലാത്സംഗം ചെയ്തു.

രണ്ടാഴ്ച മുന്‍പ്, യു.പിയിലെ തന്നെ ബാഗ്പട്ടില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നഴ്‌സിങ് വിദ്യാര്‍ഥിനിയെ വാര്‍ഡ് ബോയിയും മറ്റൊരു വിദ്യാര്‍ഥിയും ചേര്‍ന്ന് പീഡിപ്പിച്ചിരുന്നു. അര്‍ധരാത്രിയിലാണ് 17 കാരി പീഡിപ്പിക്കട്ടതും. പരിശോധനയുണ്ടെന്നു പറഞ്ഞ് എമര്‍ജന്‍സി റൂമില്‍ കൊണ്ടുപോയി മയക്കുമരുന്ന് കുത്തിക്കയറ്റി പീഡിപ്പിക്കുകയായിരുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.