2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

മല്യയ്ക്ക് ബ്രിട്ടണില്‍ തിരിച്ചടി: ലണ്ടനിലെ ആഡംബര വീട് നഷ്ടപ്പെടും

ലണ്ടന്‍: കോടികള്‍ തട്ടി ഇന്ത്യ വിട്ട വിജയ് മല്യയ്ക്ക് ലണ്ടനില്‍ തിരിച്ചടി. സ്വിസ് ബാങ്കുമായുള്ള കേസില്‍ പരാജയപ്പെട്ടതോടെ ലണ്ടനിലുള്ള ആഡംബര വീട് മല്യയ്ക്ക് നഷ്ടമാവും.

മധ്യ ലണ്ടനിലെ റീജന്റ് പാര്‍ക്കിനു സമീപമുള്ള കോണ്‍വാള്‍ ടെറസ് എന്ന വീട് 20.4 മില്യണ് സ്വിസ് ബാങ്കായ് യു.ബി.എസില്‍ ഈട് വച്ചിരുന്നു. വായ്പ തിരിച്ചടക്കാത്തതോടെയാണ് വീട് ഏറ്റെടുക്കാന്‍ ബാങ്ക് നടപടിയെടുത്തത്.

കേസില്‍ അന്തിമ വിധി വന്നിട്ടില്ല. വീട് നഷ്ടമാവാന്‍ തന്നെയാണ് സാധ്യത. ബാങ്കിന് നിയമ ഇടപാടുകള്‍ക്ക് ചെലവായ 88,000 പൗണ്ട് അടയ്ക്കാന്‍ കോടതി ഉത്തരവിട്ടുകഴിഞ്ഞു.

കേസ് ഇനി അടുത്ത മേയില്‍ പരിഗണിക്കും.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.