2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

റിസര്‍വ് ബാങ്ക് സീറ്റ്‌ബെല്‍റ്റ് പോലെയാണ്, ഇല്ലാതിരുന്നാല്‍ അപകടമുണ്ടാക്കും: മുന്നറിയിപ്പുമായി രഘുറാം രാജന്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പരസ്യമായി പോരിനിറങ്ങിയിരിക്കെ റിസര്‍വ്വ് ബാങ്കിനു പിന്തുണ പ്രഖ്യാപിച്ച് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. റിസര്‍വ്വ് ബാങ്ക് സീറ്റ്‌ബെല്‍റ്റ് പോലെയാണെന്നും അതില്ലാതിരുന്നാല്‍ അപകടമുണ്ടാവുമെന്നും രഘുറാം രാജന്‍ അഭിപ്രായപ്പെട്ടു. ദേശീയസ്ഥാപനം എന്ന നിലയില്‍ റിസര്‍വ്വ് ബാങ്ക് എല്ലാ അധികാരത്തോടെയും സംരക്ഷിക്കപ്പെടേണ്ടതാണ്.

ധനമന്ത്രാലയവും റിസര്‍വ്വ് ബാങ്കുമായുള്ള പ്രശ്‌നങ്ങള്‍ ഒട്ടും ആശാസ്യമല്ല. സര്‍ക്കാരും റിസര്‍വ്വ് ബാങ്കും പരസ്പര ബഹുമാനത്തോടെ മുന്നോട്ടുപോയാല്‍ അവസാനിക്കുന്ന പ്രശ്‌നമേ ഇപ്പോഴുള്ളൂ.

ഗവര്‍ണറെയോ ഡപ്യൂട്ടി ഗവര്‍ണറെയോ നിയമിച്ചുകഴിഞ്ഞാല്‍ അവര്‍ പറയുന്നത് കേള്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഏതുവിധത്തുലള്ള സമ്മര്‍ദ്ധം ഉണ്ടായാലും അതിനു വഴങ്ങാതിരിക്കാനുള്ള സ്വാതന്ത്ര്യം റിസര്‍വ് ബാങ്കിനുണ്ട്.

എന്നാല്‍, അങ്ങനെ വഴങ്ങാതിരിക്കാനുള്ള ആര്‍ജവം റിസര്‍വ് ബാങ്ക് മേധാവികള്‍ക്ക് ഉണ്ടാവണം. റിസര്‍വ് ബാങ്കിനെ നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ സമ്പദ്ഘടനയ്ക്കു ഗുണകരമാവില്ലെന്നും രഘുറാം രാജന്‍ മുന്നറിയിപ്പ് നല്‍കി.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.