2018 October 22 Monday
തീവ്രമായ സ്‌നേഹം അളക്കുന്നില്ല കൊടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ

ഗൂഗിള്‍ ഹോം ഹബ്ബ്: എല്‍.സി.ഡി ഡിസ്‌പ്ലേയുള്ള സ്മാര്‍ട്ട് സ്പീക്കര്‍ ഒക്ടോബര്‍ ഒന്‍പതിന്

ആമസോണിന്റെ ഇക്കൊ ഷോയോടു മത്സരിക്കാന്‍ ഹോം ഹബ്ബ് എന്ന പേരില്‍ സ്മാര്‍ട്ട് സ്പീക്കറുമായി ഗൂഗിള്‍. പിക്‌സല്‍ 3 സ്മാര്‍ട്ട്‌ഫോണിനൊപ്പം ഒക്ടോബര്‍ ഒന്‍പതിന് ഉല്‍പന്നം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഏഴിഞ്ച് സ്മാര്‍ട്ട് ഡിസ്‌പ്ലേയാണ് സ്പീക്കറിന്റെ പ്രധാന പ്രത്യേകത. സ്പീക്കറിനു പുറമേ മറ്റ് സൗകര്യങ്ങള്‍ എന്തൊക്കെയെന്ന് പുറത്തവന്നിട്ടില്ല. ഒരു മുഴു ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം വേര്‍ഷന്‍ പ്രതീക്ഷിക്കേണ്ടെന്ന് മൈ സ്മാര്‍ട്ട് പ്രൈസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

ടച്ച് സ്‌ക്രീനോടൊപ്പം വോയിസ് കണ്‍ട്രോള്‍ കൂടി ഉണ്ടാവുമെന്ന് സൂചനയുണ്ട്. ഏതൊരു ഗൂഗിള്‍ പ്രൊഡക്ടും ബഹുഗുണങ്ങളോടെയാണല്ലോ പുറത്തിറങ്ങാറുള്ളത്.

സമയം, കാലാവസ്ഥ, യാത്രാവിവരങ്ങള്‍ തുടങ്ങിയ ഡിസ്‌പ്ലേയില്‍ ലഭ്യമാവും. ഗൂഗിള്‍ മാപ്പും സഹായത്തിനായി ഉണ്ടാവുമെന്നാണ് ചിത്രങ്ങളില്‍ നിന്ന് സൂചന ലഭിക്കുന്നത്.

വീട്ടിലെ ടി.വി, കംപ്യൂട്ടര്‍ എന്നിവയോടൊപ്പമെല്ലാം സ്മാര്‍ട്ട് സ്പീക്കര്‍ പ്രവര്‍ത്തിക്കും. ഗൂഗിള്‍ ഫോട്ടോസിന് ആക്‌സസ് ഉണ്ടാവും. ഇതും വോയിസ് കമന്റിട്ടാല്‍ തുറന്നുവരും. ഫോട്ടോ ലൈബ്രറിയിലുള്ളവ ഉള്‍ക്കൊള്ളിച്ച് സ്ലൈഡ് ഷോയും കാണിച്ചുതരും.

 

2.4 ജിഗാ ഹെട്‌സ്, 5 ജിഗാ ഹെട്‌സ് വൈ-ഫൈ കണക്റ്റിവിറ്റിയും സാധ്യമാണ്. ബ്ലൂടൂത്തും സജ്ജീകരിച്ചിട്ടുണ്ട്. 480 ഗ്രാം ഭാരമുള്ള സ്പീക്കറില്‍ ക്യാമറയുണ്ടോയെന്ന് വ്യക്തമല്ല.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.