2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

അനന്ത്‌നാഗില്‍ പൊലിസ് പിക്കറ്റിനു നേരെ ആക്രമണം: ലഷ്‌കര്‍ ഭീകരനെ വധിച്ചു, പൊലിസിന് പരുക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ പൊലിസ് പിക്കറ്റിനു നേരെ ആക്രമണം. ഇതേത്തുടര്‍ന്ന് ലഷ്‌കറെ ത്വയ്ബ ഭീകരനെ വധിച്ചതായി പൊലിസ്. പരസ്പരമുണ്ടായ വെടിവയ്പ്പിനിടെ ഒരു പൊലിസുകാരന് പരുക്കേറ്റതായും പൊലിസ് അറിയിച്ചു.

ദക്ഷിണ കശ്മീരിലെ അച്ചാബാലിലാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച രാത്രിയായിരുന്നു ഇത്.

പിക്കറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ ആക്രമണത്തിന് കനത്ത മറുപടി നല്‍കിയെന്ന് പൊലിസ് പറഞ്ഞു. തിരിച്ചടിയില്‍ ഒരു തീവ്രവാദിയെ വധിച്ചതായും പൊലിസ് വക്താവ് അറിയിച്ചു.

ആക്രമണ സ്ഥലത്തു നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. കുല്‍ഗ്രാം ജില്ലയിലെ തന്ത്രയ്‌പൊരയിലെ ബിലാല്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്. മൂന്നു മാസം മുന്‍പാണ് ബിലാല്‍ ലഷ്‌കറേ ത്വയ്ബയില്‍ ചേര്‍ന്നതെന്ന് പൊലിസ് പറഞ്ഞു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.