2018 March 26 Monday
ദൈവമേ എനിക്ക് മനസിലാകാത്ത ഒന്നിനെക്കുറിച്ച് വിധികല്‍പ്പിക്കുവാനുള്ള പ്രലോഭനത്തിന് ഞാന്‍ വഴിപ്പെടാതിരിക്കട്ടെ.
ചെക്കോവ്

ഹയര്‍സെക്കണ്ടറി പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് ഡി.ജി.പി

തിരുവനന്തപുരം: ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ ഫിസിക്‌സ് ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് ഡി.ജി.പി. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് ഡി.ജി.പി ബി.എസ് മുഹമ്മദ് യാസീന്‍ കൈമാറി.

വിദ്യാര്‍ഥികള്‍ പരീക്ഷക്ക് പഠിക്കാന്‍ സ്വയം തയ്യാറാക്കിയ ചോദ്യാവലിയാണ് ചോദ്യപേപ്പര്‍ എന്ന നിലക്ക് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ഉള്‍പ്പെട്ട ചോദ്യാവലിയാണ് കുട്ടികള്‍ തയ്യാറാക്കിയിരുന്നത്. ഇതില്‍ ചിലത് പരീക്ഷക്ക് വന്നതോടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്നു തെറ്റിദ്ധരിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ചോദ്യാവലി തയ്യാറാക്കിയത് തൃശ്ശൂര്‍ മതിലകത്തെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ഥികളാണെന്നും കണ്ടെത്തിയിട്ടുണ്ട്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.