2018 December 13 Thursday
പരിഹസിക്കപ്പെടുന്നത് അവഗണിക്കപ്പെടുന്നതിനേക്കാള്‍ നല്ലതാണ് – ഹാരോള്‍ഡ് മാക്മില്ലന്‍

‘അവര്‍ കൂടുതല്‍ പണമുണ്ടാക്കാന്‍ പോവുകയാണ്’; നിക്കി ഹാലെയുടെ രാജിയില്‍ ട്രംപിന്റെ പ്രതികരണം

വാഷിങ്ടണ്‍: സ്ഥാനമൊഴിഞ്ഞ യു.എസിലെ യു.എന്‍ അംബാസഡര്‍ ഇന്ത്യന്‍ വംശജ നിക്കി ഹാലെ ‘അസാധാരണ വ്യക്തി’യാണെന്ന് ഡൊണാള്‍ഡ് ട്രംപ്. അവര്‍ സ്വകാര്യ മേഖലയില്‍ കൂടുതല്‍ പണമുണ്ടാക്കാന്‍ പോവുകയാണെന്നും ട്രംപ് പറഞ്ഞു.

46 കാരിയായ നിക്കി ഹാലെ, ചൊവ്വാഴ്ചയാണ് രാജിവച്ചത്. ഇവരുടെ രാജി ട്രംപ് സ്വീകരിക്കുകയും ചെയ്തു.

എന്നാല്‍ ഈ സ്ഥാനത്ത് ഈ വര്‍ഷാവസാനം വരെ തുടരുമെന്നാണ് സൂചന. ഈ സ്ഥാനത്തേക്ക് അടുത്തയാളെ സെനറ്റ് തെരഞ്ഞെടുക്കുന്നതുവരെ നിക്കി ഹാലെ തന്നെ തുടരണമെന്ന് ട്രംപ് അഭ്യര്‍ഥിച്ചു.

നിക്കി ഹാലെയെ വാനോളം പുകഴ്ത്താനും ട്രംപ് മറന്നില്ല. നിക്കി ഞങ്ങളുടെ സുഹൃത്താണ്. അവള്‍ കൂടുതല്‍ സമ്പാദിക്കാന്‍ പോവുകയാണ്. നല്ല വ്യക്തിയാണെന്നും ട്രംപ് പറഞ്ഞു.

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.