2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

കനത്ത മഴ; സ്വാതന്ത്ര്യദിനത്തില്‍ സ്‌കൂളിലെത്താന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കരുത്; റാലികള്‍ ഒഴിവാക്കണം

കൊച്ചി: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സ്വാതന്ത്ര്യദിനമായ ബുധനാഴ്ച സ്‌കൂളിലെത്താന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കരുതെന്ന് എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫിറുല്ല അറിയിച്ചു. സ്‌കൂളുകളില്‍ ദേശീയപതാക ഉയര്‍ത്തേണ്ടത് നിര്‍ബന്ധമാണ്.

എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ നിര്‍ബന്ധമല്ല. ഇക്കാര്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് തീരുമാനമെടുക്കാവുന്നതാണ്. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് റാലികള്‍ സംഘടിപ്പിക്കുന്നത് ഒഴിവാക്കേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.