2018 September 25 Tuesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

അമ്പരപ്പിച്ച് കൊറിയയും സ്വീഡനും; തകര്‍ന്നടിഞ്ഞ് ചാംപ്യന്മാര്‍, മെക്‌സിക്കോ, സ്വീഡന്‍ പ്രീ ക്വാര്‍ട്ടറില്‍

  • സ്വീഡന്‍ ഗ്രൂപ്പ് ചാംപ്യന്മാര്‍
  • ജര്‍മനി നാലാം സ്ഥാനത്ത്

കസാന്‍: ബ്രസീലിന് പകവീട്ടാനുള്ള അവസരം നഷ്ടമായിരിക്കുന്നു. കഴിഞ്ഞവര്‍ഷത്തെ ഫിഫ ലോകകപ്പ് ചാംപ്യന്മാര്‍ ഒന്നാം റൗണ്ടില്‍ പുറത്തായിരിക്കുന്നു. ജര്‍മന്‍ പ്രതീക്ഷകളെല്ലാം തകര്‍ത്തുകൊണ്ട് കൊറിയയും സ്വീഡനും അമ്പരപ്പിക്കുന്ന കളി പുറത്തെടുത്തതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.

എതിരില്ലാതെയാണ് കൊറിയയുടെയും സ്വീഡന്റെയും വിജയങ്ങള്‍. വിജയിച്ചെങ്കിലും മുമ്പത്തെ രണ്ടു കളികളില്‍ തോറ്റ കൊറിയ പ്രീക്വാര്‍ട്ടറില്‍ പ്രവേശിപ്പിച്ചില്ല. ഭാഗ്യം കൊണ്ടു മാത്രം മെക്‌സിക്കോയ്ക്ക് സ്വീഡനൊപ്പം നോക്കൗട്ട് എത്തിപ്പിടിക്കാനായി.

മൂന്നു ഗോളുകളാണ് സ്വീഡന്‍ നേടിയത്. 50-ാം മിനിറ്റില്‍ അഗസ്റ്റിന്‍സണിന്റെ ഗോളില്‍ തുടങ്ങിവച്ച സ്വീഡന് 62-ാം മിനിറ്റില്‍ പെനാല്‍റ്റി അവസരം കൂടിയെത്തി. ഗ്രാന്‍ക്വിസ്റ്റ് മനോഹരമായി വലയിലെത്തിച്ചു. അതുംപോരാഞ്ഞ് മെക്‌സിക്കന്‍ താരം ആല്‍വര്‍സിന്റെ വക സെല്‍ഫ് ഗോളും. 74-ാം മിനിറ്റിലായിരുന്നു ഇത്.

 

കൊറിയന്‍ പ്രതിരോധ നിരയ്ക്കു മുന്നില്‍ പതറിയ മുന്‍കാല ചാംപ്യന്മാരായ ജര്‍മനിയെ ആക്രമിക്കാനും കൊറിയയ്ക്കായി. രണ്ടു ഗോളുകളും പിറന്നത് ഇന്‍ജുറി ടൈമിലാണെന്നതും കളിയുടെ മറ്റൊരു പ്രത്യേകത. അധികമായി ലഭിച്ച മൂന്നാം മിനിറ്റില്‍ വൈ.ജി കിം ആദ്യ ഗോള്‍ തൊടുത്തു. ഓഫ് ആണെന്ന സംശയത്തില്‍ ‘വാര്‍’ കൊടുത്തെങ്കിലും ഫലം ഗോള്‍ തന്നെ. പിന്നാലെയതാ, എല്ലാം തകര്‍ന്ന ജര്‍മനിയുടെ ഒഴിഞ്ഞ ഗോള്‍ പോസ്റ്റിലേക്ക് വശത്തുകൂടി മറ്റൊരു ഗോള്‍. അധികമായി ലഭിച്ച ആറാം മിനിറ്റില്‍ എച്ച്.എം സണ്ണിന്റെ വകയായിരുന്നു ആ ഗോള്‍.

 


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.