2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

അഞ്ചു ബംഗാളികളുടെ കൂട്ടക്കൊല: മമതയുടെ സംഘം അസമിലെത്തി

 

തിന്‍സുകിയ: അസമില്‍ കൊല്ലപ്പെട്ട അഞ്ചു ബംഗാളികളുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സംഘമെത്തി. മുതിര്‍ന്ന നേതാക്കളും എം.എല്‍.എമാരുമായ ദേരക് ഓബ്രിയന്‍, മമതാ ബാല താക്കൂര്‍, നാദിമുല്‍ ഹഖ്, മഹുവ മോയ്ത്ര എന്നിവരാണ് തിന്‍സുകിയയില്‍ എത്തിയത്.

അസം പ്രദേശ് ബാരുവ് ഫാക്ഷന്‍ എന്ന തീവ്രവാദി സംഘമാണ് രണ്ട് ബംഗാളില്‍ കുടുംബത്തില്‍പ്പെട്ട അഞ്ചു പേരെ കൊലപ്പെടുത്തിയത്. ലോഹിത് നദിയുടെ തീരത്തായിരുന്നു സംഭവം. ഖെര്‍ബാരി ബിസോനിബാരി പ്രദേശത്തു നിന്ന് ഗണ്‍പോയിന്റില്‍ നിര്‍ത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തേത്തുടര്‍ന്ന് മുന്‍പേ എരിഞ്ഞിരുന്ന അസം- പശ്ചിമബംഗാള്‍ പ്രശ്‌നം വീണ്ടും കത്തിപ്പടര്‍ന്നു. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ രാജിവയ്ക്കണമെന്ന് മമത ആവശ്യപ്പെട്ടു. കോടതിയുടെ നിരീക്ഷണത്തില്‍ അന്വേഷണം നടത്തണമെന്നും രാജ്യം അക്രമത്തിന്റെ പിടിയിലായെന്നും മമത പറഞ്ഞു.

പൗരത്വ രജിസ്റ്ററില്‍ (എന്‍.ആര്‍.സി) നിന്ന് 40,000 പേരെ പുറത്താക്കിക്കൊണ്ടുള്ള നടപടിയുണ്ടായപ്പോള്‍ മമതയുടെ പ്രതിനിധി സംഘം അസമില്‍ പ്രവേശിക്കാന്‍ ശ്രമിക്കുകയും വിമാനത്താവളത്തില്‍ വച്ച് പൊലിസ് തടയുകയും ചെയ്തിരുന്നു. അടുത്തദിവസം വിമാനത്താവളത്തില്‍ നിന്നു തന്നെ അവര്‍ മടങ്ങിവരികയായിരുന്നു.

ഇപ്പോള്‍ മമതയുടെ സംഘത്തിന് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ശക്തമായ സുരക്ഷാ സന്നാഹത്തോടെയാണ് സംഘം കുടുംബത്തെ സന്ദര്‍ശിക്കുന്നത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.