2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

അഭിലാഷ് ടോമിയെ അടുത്ത 16 മണിക്കൂറിനുള്ളില്‍ രക്ഷപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രാലയം

ന്യൂഡല്‍ഹി: ലോക പായ്‌വഞ്ചി സഞ്ചാരത്തിനിടെ അപകടത്തില്‍പ്പെട്ട അഭിലാഷ് ടോമിയെ അടുത്ത 16 മണിക്കൂറിനുള്ളില്‍ രക്ഷപ്പെടുത്തുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഫ്രഞ്ചിന്റെ മത്സ്യബന്ധന പട്രോളിങ് കപ്പലായ ഓസിരിസാണ് രക്ഷപ്പെടുത്തുക.

നേരത്തെ, ഇന്ത്യന്‍ നാവികസേനയുടെ വിമാനം പായ്‌വഞ്ചി കണ്ടെത്തിയിരുന്നു. പി.- 8 ഐ വിമാനമാണ് ഇതു കണ്ടെത്തിയത്. വിമാനത്തില്‍ നിന്നുള്ള റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വന്നിരുന്നു.

ജൂലൈ ഒന്നിന് ഫ്രാന്‍സില്‍ നിന്ന് ആരംഭിച്ച മത്സരത്തിന്റെ 83-ാം ദിവസമാണ് അഭിലാഷ് ടോമി അപകടത്തില്‍പ്പെട്ടത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഓസ്‌ട്രേലിയയ്ക്ക് അടുത്തായാണ് അഭിലാഷിന്റെ ‘തുരീയ’ പായ്‌വഞ്ചി അപകടത്തില്‍പ്പെട്ടത്. ഇത്രയും ദിവസത്തിനുള്ളില്‍ 19,446 കിലോമീറ്റര്‍ സഞ്ചരിച്ച അഭിലാഷ് ടോമി മത്സരത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കേയാണ് അപകടം.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.