2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

കൊല്‍ക്കത്തയില്‍ പാലം തകര്‍ന്നുവീണ് ഒരു മരണം: 25 പേര്‍ക്ക് പരുക്ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കൊല്‍ക്കത്തയില്‍ കോണ്‍ഗ്രീറ്റ് പാലം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. ബെഹാല മേഖലയെ കൊല്‍ക്കത്തയുമായി ബന്ധിപ്പിക്കുന്ന മേജര്‍ഹട്ട് പാലത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നുവീണത്. അപകടത്തില്‍ 25 പേര്‍ക്കു പരുക്കേറ്റു.

നിരവധി വാഹനങ്ങള്‍ പാലത്തിന്റെ അവശിഷ്ടത്തിനിടയില്‍ കുടുങ്ങിയിട്ടുണ്ട്. 40 വര്‍ഷം പഴക്കമുള്ള പാലമാണ് തകര്‍ന്നുവീണത്. ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തില്‍ തെരച്ചില്‍ തുടരുകയാണ്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.