2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ഹജ്ജ് സമയത്ത് തകർത്തത് നാല് ബാലിസ്‌റ്റിക് മിസൈൽ; മക്ക ചുറ്റും മിസൈൽ പ്രതിരോധ വലയത്തിലായിരുന്നെന്ന് സേന  

 
റിയാദ്: ഹജ്ജ് സമയത്ത് യമനിലെ വിമത വിഭാഗമായ ഹൂതികൾ സഊദിയെ ലക്ഷ്യമാക്കി നാല് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തു വിട്ടതായി സഊദി വ്യോമ സേന അറിയിച്ചു. എന്നാൽ ഇവ നാലും ലക്ഷ്യസ്ഥാനം എത്തുന്നതിനു മുൻപ് തന്നെ ആകാശത്തു വെച്ച് തകർത്തതായും ഇവർ അറിയിച്ചു. ഹാജിമാർക്കും പുണ്യ സ്ഥലങ്ങളിലും കൂടുതൽ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി മിസൈൽ പ്രതിരോധ സംവിധാനം ഹജ്ജ് സീസണിൽ മക്കയുടെ ചുറ്റു ഭാഗങ്ങളിലും തയ്യാറാക്കിയിരുന്നു.
 
ഇതാദ്യമായാണ് ഇത്തരത്തിലൊരു സുരക്ഷയൊരുക്കുന്നത്. 2016 ഒക്‌ടോബറിലും ലും 2017 ജനുവരിയിലും മക്കയെ ലക്ഷ്യമാക്കി ഹൂതികൾ മിസൈൽ വിക്ഷേപണം നടത്തിയിരുന്നു. ഇത് മുന്നിൽ കണ്ടു കൊണ്ടാണ് കൂര്ത്തല് സുരക്ഷക്കായി മിസൈൽ വ്യോമ പ്രതിരോധ സംവിധാനമടകക്കമുള്ള ഉപകാരണങ്ങൾ ഈ വർഷം മക്കയുടെ ചുറ്റു ഭാഗങ്ങളിൽ തയ്യാറാക്കിയിരുന്നത്. 
 
 

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.