2018 November 14 Wednesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

രൂപ 72 ല്‍ തൊട്ടു: ചരിത്ര വീഴ്ച തുടരുന്നു

ന്യൂഡല്‍ഹി: രൂപ ഇടിഞ്ഞിടിഞ്ഞ് ഡോളറിനെതിരെ 72 രൂപയെന്ന മൂല്യത്തിലെത്തി. ഉച്ചയ്ക്കു ശേഷമുള്ള വ്യാപാരത്തില്‍ 37 പൈസയുടെ ഇടിവാണുണ്ടായത്. ഇതോടെ യു.എസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 72.12 ലെത്തി.

രാവിലെ വ്യാപാരം തുടങ്ങുമ്പോള്‍ 71.66 രൂപയിലായിരുന്നു മൂല്യം. ബാങ്കുകളും കയറ്റുമതിക്കാരും കൂടുതല്‍ യു.എസ് ഡോളറുകള്‍ ചെലവഴിച്ചതോടെയാണ് രൂപ പിന്നെയും ഇടിഞ്ഞത്.

ഓരോ ദിവസത്തേയും റെക്കോര്‍ഡുകള്‍ പിറ്റേദിവസം തകര്‍ക്കുന്ന കാഴ്ചയാണിപ്പോള്‍ രൂപയുടെ മൂല്യത്തില്‍. ബുധനാഴ്ച 71.97 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി 71.75 ലാണ് ക്ലോസ് ചെയ്തത്. എന്നാല്‍ ഈ ഇടിവ് ഭീമാകാരമായി തുടരുന്നതാണ് വ്യാഴാഴ്ച കണ്ടത്.

എന്നാല്‍ ബാഹ്യഘടകങ്ങളാണ് മൂല്യത്തകര്‍ച്ചയ്ക്ക് കാരണമെന്ന നിലപാടില്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാരും ആര്‍.ബി.ഐയും. അതുകൊണ്ട് വിപണിയില്‍ ഇടപെടില്ലെന്നും ആവര്‍ത്തിക്കുകയാണ്.

ഈമാസം മാത്രം രൂപയ്ക്ക് രണ്ടുശതമാനം ഇടിവാണുണ്ടായത്. ഈ വര്‍ഷം 12 ശതമാനത്തിലേറെയും.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.