2018 December 11 Tuesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

സ്‌പേസ് സെന്റർ ജീവനക്കാരുമായി കുതിച്ച റോക്കറ്റ് തകരാറിലായി; അടുത്ത നിമിഷം താഴെയിറക്കി

മോസ്‌കോ: ഇന്റര്‍നാഷണല്‍ സ്‌പേസ് സെന്ററിലേക്ക് രണ്ടു ജീവനക്കാരുമായി കുതിച്ചുയര്‍ന്ന റോക്കറ്റ് തകരാറിലായി. അടുത്തനിമിഷത്തില്‍ തന്നെ താഴെയിറക്കാനായതോടെ ഇരുവരെയും രക്ഷിക്കാനായി. കസാഖിസ്താനിലാണ് റോക്കറ്റ് തിരിച്ചിറക്കിയത്.

നാസ ശാസ്ത്രജ്ഞന്‍ നിക്ക് ഹേഗ്, രണ്ടാമത്തെ പ്രാവശ്യം പറക്കുന്ന അലെക്‌സെ ഒവ്ചിനിന്‍ എന്നിവരാണ് റോക്കറ്റിലുണ്ടായിരുന്നത്. റഷ്യന്‍ സ്‌പേസ് ഏജന്‍സിയിലെ ശാസ്ത്രജ്ഞരാണ് ഇവര്‍.

ഒന്നാംഘട്ട വേര്‍പ്പെടലിനു പിന്നാലെയാണ് റോക്കറ്റ് അപകടം മണത്തത്. പിന്നാലെ, സന്ദേശം ലഭിക്കുകയും റോക്കറ്റ് തിരിച്ചിറക്കുകയുമായിരുന്നു. സോയുസ് സ്‌പേസ്‌ക്രാഫ്റ്റ് റോക്കറ്റാണ് അപകടത്തില്‍പ്പെട്ടത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.