2018 March 26 Monday
ദൈവമേ എനിക്ക് മനസിലാകാത്ത ഒന്നിനെക്കുറിച്ച് വിധികല്‍പ്പിക്കുവാനുള്ള പ്രലോഭനത്തിന് ഞാന്‍ വഴിപ്പെടാതിരിക്കട്ടെ.
ചെക്കോവ്

കര്‍ണാടകയില്‍ കോണ്‍ഗ്രസ് തുടരും: സിദ്ധരാമയ്യ മുഖ്യമന്ത്രിയാവുമെന്നും സര്‍വ്വേ

 
 ബംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തന്നെ അധികാരത്തില്‍ തുടരുമെന്ന് സര്‍വ്വേ. സി ഫോര്‍ സര്‍വ്വേയിലാണ് ഇക്കാര്യം പറയുന്നത്. കോണ്‍ഗ്രസിന്റെ വോട്ടുവിഹിതത്തില്‍ ഒന്‍പതു ശതമാനം വര്‍ധനവുണ്ടാകുമെന്നും സര്‍വ്വേയില്‍ പറയുന്നു.
 
കോണ്‍ഗ്രസ് മൊത്തം 46 ശതമാനം വോട്ടു നേടുമെന്നും പ്രവചിക്കുന്നുണ്ട്. 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ്- 126, ബി.ജെ.പി- 70, ജെ.ഡി.എസ്- 27 എന്നിങ്ങനെയാണ് സി ഫോര്‍ സര്‍വ്വേ ഫലം.
 
സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്തു തുടരണമെന്ന് 45 ശതമാനം വോട്ടര്‍മാരും ആഗ്രഹിക്കുന്നുണ്ട്. 154 മണ്ഡലങ്ങളിലെ 22,357 വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് സര്‍വ്വേ നടത്തിയത്.


 
 
 

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.