2019 April 19 Friday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

കേസ് ഒത്തുതീര്‍പ്പിനെത്തി: ചെലവിനത്തിലുള്ള 15,000 രൂപ കേരളത്തിനു നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി വിധി

ന്യൂഡല്‍ഹി: പ്രളയക്കെടുതിയിലായ കേരളത്തിനു വേണ്ടി സുപ്രിംകോടതിയില്‍ നിന്നടക്കം സഹായം ലഭിച്ചിട്ടുണ്ട്. എന്നാല്‍ അപൂര്‍വ്വ ഉത്തരവിലൂടെ കേരളത്തെ സഹായിക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ് ഡല്‍ഹി ഹൈക്കോടതി. കേസ് ഒത്തുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ കക്ഷികളോടാണ് കോടതി ചെലവിനത്തിലുള്ള 15,000 രൂപ കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ വിധിച്ചത്.

ലൈംഗിക പീഡനക്കേസ് നേരിടുന്ന തരുണ്‍ സിങ് എന്നയാളാണ് കേസ് തള്ളണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച ജസ്റ്റിസ് സഞ്ജീവ് സച്ച്‌ദേവ അപൂര്‍വ്വ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

ഇരുകക്ഷികളും പരസ്പരം അറിയുന്നവരും സുഹൃത്തുക്കളുമാണെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാണിച്ചു. തെറ്റിദ്ധാരണ കൊണ്ടാണ് കേസ് കൊടുത്തത്. മധ്യസ്ഥത്തിലൂടെ പ്രശ്‌നം പരിഹരിച്ചെന്നും കേസ് തള്ളണമെന്നുമാണ് ഹരജിക്കാരന്‍ ആവശ്യപ്പെട്ടത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.