2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഡ്രോണ്‍ ആക്രമണം: ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ സഊദി അരാംകോ കുറവ് വരുത്തില്ലെന്ന് സൂചന

 

റിയാദ്: ഡ്രോണ്‍ ആക്രണത്തെ തുടര്‍ന്ന് എണ്ണയുത്പാദനം പകുതിയായി വെട്ടിക്കുറച്ച സഊദി നിലപാടില്‍ ആശങ്കയില്‍ കഴിയുന്ന ഇന്ത്യക്ക് ആശ്വാസ നടപടികളെന്ന് സൂചന. ഇന്ത്യക്ക് എണ്ണ നല്‍കുന്ന കമ്പനികളില്‍ മുന്നില്‍ നില്‍ക്കുന്ന സഊദി അരാംകോ തങ്ങളുടെ ഉത്പാദന ശേഷി പകുതിയായി കുറച്ചെങ്കിലും ഇന്ത്യന്‍ റിഫൈനറികളിലേക്ക് ആവശ്യമായ ക്രൂഡ് ഓയില്‍ നല്‍കുമെന്ന് സഊദി അരാംകോ ഉറപ്പ് നല്‍കിയതായാണ് വിവരം.

എണ്ണയുത്പാദനം വെട്ടികുറക്കുകയും ആഗോള എണ്ണവില ഗണ്യമായി ഉയരുകയും ചെയ്തതില്‍ ആശങ്കയില്‍ കഴിയുന്ന ഇന്ത്യക്ക് ഏറെ ആശ്വസിക്കാന്‍ കഴിയുന്ന വാര്‍ത്തയാണിത്. ഇന്ത്യന്‍ റിഫൈനറികളിലേക്ക് ആവശ്യമായ ക്രൂഡ് ഓയില്‍ നല്‍കാന്‍ കഴിയുമെന്ന് സഊദി അരാംകോ അറിയിച്ചിയതായി ഇന്ത്യന്‍ എണ്ണ മന്ത്രാലയം അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ ഇന്ത്യക്ക് ഞായറാഴ്ച തന്നെ സഊദി അരാംകോ അധികൃതര്‍ ഉറപ്പ് നല്‍കിയതായും ക്രൂഡ് ഓയില്‍ വിതരണത്തില്‍ യാതൊരു കുറവും വരുത്തില്ലെന്ന് അരാംകോ വ്യക്തമാക്കിയതായും ഇന്ത്യന്‍ എണ്ണമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യന്‍ റിഫൈനറികളുമായും സഊദി അരാംകോയുമായും സ്ഥിതി ഗതികള്‍ നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും ഇന്ത്യന്‍ എണ്ണമന്ത്രാലം അറിയിച്ചു. നിലവില്‍ ഇന്ത്യയിലേക്ക് എണ്ണയിറക്കുമതി ചെയ്യുന്ന ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് സഊദി. ഇന്ത്യക്കാവശ്യമായ ക്രൂഡ് ഓയിലിന്റ 83 ശതമാനവും ഇറക്കുമതിയാണ്. ഇതില്‍ ഇറാഖില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഇറക്കുമതി. 201819 സാമ്പത്തിക വര്‍ഷത്തില്‍ 207.3 മില്യണ്‍ ടണ്‍ ക്രൂഡ് ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇതില്‍ 40.33 മില്യണ്‍ ടണ്‍ ഇറക്കുമതിയും സഊദിയില്‍ നിന്നായിരുന്നു. ആഗോള വിപണിയില്‍ ഉണ്ടാകുന്ന കയറ്റം ഏറെ ഞെരുക്കത്തില്‍ നീങ്ങുന്ന ഇന്ത്യന്‍ വിപണിക്ക് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമായിരിക്കുമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇതിനിടെയാണ് സഊദിയുടെ ഭാഗത്ത് നിന്നും ആശ്വാസ നീക്കങ്ങള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.