2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

ജ്ഞാനപീഠ പുരസ്‌കാരം നോവലിസ്റ്റ് അമിതാവ് ഘോഷിന്

 

ന്യൂഡല്‍ഹി: 54-ാം ജ്ഞാനപീഠ പുരസ്‌കാരത്തിന് ഇന്ത്യന്‍ ഇംഗ്ലീഷ് നോവലിസ്റ്റ് അമിതാവ് ഘോഷ് അര്‍ഹനായി. ദ ഷാഡോ ഓഫ് ലൈന്‍സ്, സീ ഓഫ് പോപ്പീസ് തുടങ്ങിയ പ്രശസ്തമായ നോവലുകളുടെ കര്‍ത്താവാണ് അമിതാവ്.

കൊല്‍ക്കത്ത സ്വദേശിയായ അമിതാവിന് 2007 ല്‍ പത്മശ്രീ പുരസ്‌കാരം ലഭിച്ചിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി പുസ്‌കാരവും ലഭിച്ചു. 2008 ല്‍ സീ ഓഫ് പോപ്പീസ്, 2012 ല്‍ റിവര്‍ ഓഫ് സ്‌മോക്ക് എന്നീ പുസ്തകങ്ങള്‍ മാന്‍ ബുക്കര്‍ പ്രൈസ് ഷോട്ട്‌ലിസ്റ്റിലും ഉള്‍പ്പെട്ടിരുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.