2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ഫെയ്സ്ബുക്കില്‍ പൊട്ടിത്തെറി; സുക്കർബർഗ് രാജിവയ്ക്കണമെന്ന ആവശ്യവുമായി നിക്ഷേപകർ

 

സാന്‍ഫ്രാന്‍സിസ്‌കോ: ഫെയ്‌സ്ബുക്ക് ചെയര്‍മാന്‍, സി.ഇ.ഒ സ്ഥാനത്തു നിന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ് രാജിവയ്ക്കണമെന്ന സമ്മര്‍ദം ശക്തമായി നിക്ഷേപകര്‍.

വാഷിങ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡിഫൈനേര്‍സ് പബ്ലിക്ക് അഫയേര്‍സ് എന്ന പി.ആര്‍ കമ്പനിയെ, തങ്ങളുടെ എതിരാളികളെ കരിവാരിത്തേക്കാന്‍ ഉപയോഗിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് നടപടി. ഇതുസംബന്ധിച്ച് ന്യൂയോര്‍ക്ക് ടൈംസിലാണ് അന്വേഷണാത്മക റിപ്പോര്‍ട്ട് പുറത്തുവന്നത്.

ഫെയ്‌സ്ബുക്കിനെതിരെയുള്ള വിമര്‍ശനങ്ങളെ ഡിഫൈനേഴ്‌സ് ജൂതവിരുദ്ധ പ്രചാരണങ്ങളാക്കി വ്യാഖ്യാനിച്ചുവെന്നും എതിരാളികളായ സ്ഥാപനങ്ങള്‍ക്കെതിരെ വ്യാജ വാര്‍ത്തകള്‍ അഴിച്ചുവിട്ടുവെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഫെയ്‌സ്ബുക്ക് നിക്ഷേപകര്‍ സുക്കര്‍ബര്‍ഗിനെതിരെ രംഗത്തെത്തിയത്.

റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് സുക്കര്‍ബര്‍ഗ് രാജിവയ്ക്കണമെന്ന് പ്രധാന നിക്ഷേപകരായ ട്രില്യം അസറ്റ് മാനേജ്‌മെന്റ് സീനിയര്‍ വൈസ് പ്രസിഡന്റ് ജൊനാസ് ക്രോണ്‍ പറഞ്ഞു. പ്രത്യേക വിഭാഗം പോലെയാണ് ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തനമെന്നും എന്നാല്‍ ഇതൊരു കമ്പനിയാണെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയാവുമ്പോള്‍ ചെയര്‍മാനും സി.ഇ.ഒയും പ്രത്യേകം പ്രത്യേകമാവണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഈ സ്ഥാപനവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും സുക്കര്‍ബര്‍ഗ് പ്രതികരിച്ചു. ഫെയ്‌സ്ബുക്കിന്റെ ചെയര്‍മാന്‍സ്ഥാനവും സി.ഇ.ഒ സ്ഥാനവും സുക്കര്‍ബര്‍ഗ് തന്നെ കയ്യാളുന്നതിനോടാണ് കൂടുതല്‍ എതിര്‍പ്പ്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News