2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

സംഘ്പരിവാറിന് പൊള്ളി; ജനസഞ്ചയമൊഴുകിയ സമസ്ത ശരീഅത്ത് സമ്മേളനത്തെ അവഹേളിച്ച് ജന്മഭൂമിയില്‍ വാര്‍ത്ത

ഡല്‍ഹിയിലുള്ള ഹൈദരലി തങ്ങളെ 'ഉദ്ഘാടനകനാക്കി' വ്യാജപരാമര്‍ശവും

കോഴിക്കോട്: എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടത്തിയ ശരീഅത്ത് സമ്മേളം ‘ജനങ്ങള്‍ക്ക് ദുരിതമായി’ എന്ന തലത്തില്‍ വാര്‍ത്ത നല്‍കി ബി.ജെ.പി മുഖപത്രം ജന്മഭൂമി. ഭരണകൂടത്തിന്റെ അവകാശവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ കനത്ത താക്കീതായി മാറിയ സമ്മേളനത്തില്‍ ആയിരങ്ങള്‍ പ്രതീക്ഷിക്കാതെ ഒഴുകിയെത്തിയതോടെ നഗരം വീര്‍പ്പുമുട്ടിയിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് വ്യാജവിവരങ്ങളടക്കം വച്ച് സമ്മേളന വിരുദ്ധ വാര്‍ത്ത നല്‍കിയിരിക്കുന്നത്.

 

സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാരിനും ഭരണകൂട രാഷ്ട്രീയപാര്‍ട്ടികള്‍ക്കും എതിരെ സമസ്ത ശക്തമായ മുന്നറിയിപ്പു നല്‍കിയിരുന്നു. പരസ്യപ്രചരണങ്ങളൊന്നുമില്ലാതെ പ്രതിഷേധസൂചകമായി ആയിരങ്ങള്‍ ഒത്തുകൂടിയപ്പോള്‍ മുതലക്കുളം മൈതാനിയും കടന്ന് നഗരറോഡിലും ആളുകള്‍ വ്യാപിച്ചു. വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവരെത്തിയ വാഹനങ്ങളെക്കൊണ്ടും നഗരത്തില്‍ ഗതാഗതക്കുരുക്കുണ്ടായി. വേണ്ട ക്രമീകരണം പൊലിസ് വിഭാഗം നടത്താത്തതാണ് ഇതിനുകാരണം.

 

സമ്മേളനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്തതെന്നതടക്കമുള്ള വ്യാജപരാമര്‍ശവും വാര്‍ത്തയിലുണ്ട്. ഡല്‍ഹിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഹൈദരലി തങ്ങള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.