2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

കര്‍ണാടകയില്‍ ഇക്കൊല്ലവും ടിപ്പു ജയന്തി ആഘോഷിക്കും; മുസ്‌ലിംകളെ പ്രീണിപ്പിക്കാനെന്ന് യെദ്യൂരപ്പ

 

ബംഗളൂരു: നവംബര്‍ പത്തിന് ടിപ്പു ജയന്തി ആഘോഷിക്കുന്നതില്‍ കര്‍ണാടക സര്‍ക്കാര്‍ പിന്മാറണമെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പ.

ട്വിറ്ററിലൂടെയാണ് ടിപ്പു ജയന്തിക്കെതിരെ യെദ്യൂരപ്പ രംഗത്തെത്തിയത്. ”ഞങ്ങള്‍ ടിപ്പു ജയന്തി ആഘോഷത്തെ എതിര്‍ക്കുന്നു. ആരും ഈ ആഘോഷത്തെ പ്രശംസിക്കില്ല. രാജ്യതാല്‍പര്യം പരിഗണിച്ച്, സംസ്ഥാന സര്‍ക്കാര്‍ ഇത് നിര്‍ത്തിവയ്ക്കണം. മുസ്‌ലിംകളെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷിക്കുന്നത്”- യെദ്യൂരപ്പ ട്വീറ്റ് ചെയ്തു.

കഴിഞ്ഞവര്‍ഷങ്ങളിലും സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ടിപ്പു ജയന്തി ആഘോഷിക്കുകയും ബി.ജെ.പി എതിര്‍ക്കുകയും ചെയ്തിരുന്നു.

ടിപ്പു ജയന്തി ആഘോഷിക്കുന്നത് ഈ സര്‍ക്കാരും തുടരുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാസ്വാമി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ബി.ജെ.പിയുടെ പ്രതിഷേധം മുന്നില്‍കണ്ട് സുരക്ഷാ സംവിധാനം ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം നിരവധി സ്ഥലങ്ങളില്‍ സംഘര്‍ഷമുണ്ടായിരുന്നു. 2015 ല്‍ മടിക്കേരിയില്‍ വി.എച്ച്.പി നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.