2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

‘നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണ്ണൗട്ടാകേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്’; ദ്രാവിഡിന്റെ പരസ്യം ഔട്ട്‌

പുകവലിക്കെതിരെ പ്രചരണം നടത്താന്‍ വേണ്ടി അവതരിപ്പ രണ്ട് ഹിറ്റ് പരസ്യങ്ങളും ഒഴിവാക്കി. രാഹുല്‍ ദ്രാവിഡ് കഥാപാത്രമായുള്ള പരസ്യവും ‘ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്’ എന്ന പരസ്യവുമാണ് ഒഴിവാക്കിയത്.

ജനശ്രദ്ധ നേടിയ ‘ശ്വാസകോശം ഒരു സ്‌പോഞ്ച് പോലയാണ്’ എന്ന പുകയില വിരുദ്ധ ഹിറ്റ് പരസ്യം തിയറ്ററുകളില്‍ നിന്ന് നേരത്തെ പുറത്തായിരുന്നു. ടി.വികളിലും ഇപ്പോള്‍ ഈ പരസ്യമില്ല. ‘നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണ്ണൗട്ടാകേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്’ എന്ന വാചകത്തോടെ തുടങ്ങുന്ന ദ്രാവിഡ് അഭിനയിക്കുന്ന പരസ്യവും ഒഴിവാക്കിയിരിക്കുകയാണ് ഇപ്പോള്‍.

ഈ പരസ്യങ്ങള്‍ക്കു പകരം ‘പുകയില നിങ്ങള്‍ക്കുണ്ടാക്കുന്ന ദൂഷ്യങ്ങള്‍’, ‘സുനിത’ എന്നീ പുതിയ പരസ്യങ്ങള്‍ ഉപയോഗിക്കാനാണു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.

ഡിസംബര്‍ ഒന്ന് മുതല്‍ പുതിയ പരസ്യങ്ങളായിരിക്കും തിയറ്ററുകളിലും ടി.വികളിലും പ്രദര്‍ശിപ്പിക്കുക. ‘ഈ നഗരത്തിനിതെന്തുപറ്റി, ചിലയിടത്തു പുക, ചിലയിടത്തു ചാരം’ എന്ന പരസ്യവും ഹിറ്റായിരുന്നു. 2012ലെ പുകയില പ്രചാരണ വിരുദ്ധ നിയമ ഭേദഗതി പ്രകാരമാണു പുകയില ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളിലും ടി.വി പ്രോഗ്രാമുകളിലും പരിപാടിയുടെ ആരംഭത്തിലും മധ്യത്തിലും ചുരുങ്ങിയത് 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യം പ്രദര്‍ശിപ്പിക്കണമെന്നു നിയമം വന്നത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.