2019 September 23 Monday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

ഒരു വർഷമായി ആശുപത്രിയിൽ അബോധാവസ്ഥയിലായിരുന്നു മലപ്പുറം സ്വദേശി സഊദിയിൽ മരിച്ചു

ജിദ്ദ: ഒരു വർഷത്തോളമായി ആശുപ[ആശുപത്രിയിൽ അബോധാവസ്ഥയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം  തിരൂർ, പൊന്മുണ്ടം സ്വദേശി  കരിമ്പിങ്കൻ വിനോദ് (34)  ആണ് ആശുപത്രിയിൽ മരിച്ചത്. റാബിക്ക് ജനറൽ ഹോസ്പിറ്റലിൽ കഴിഞ്ഞ ഒരു വര്ഷമായി അബോധാവസ്ഥയിൽ കഴിയുകയായിരുന്നു. റാബികിൽ ഫാബ്രിക്കേഷൻ വർക്കർ ആയിരുന്നു. ഹർഷയാണ് ഭാര്യ. മക്കളില്ല. വെള്ളുക്കുട്ടി, കാർത്യായനി ദമ്പതികളുടെ മകനാണ്.  മൃതദേഹം ഞായറാഴ്ച രാവിലെ റാബിക് ഹോസ്പിറ്റലിൽ നിന്നും ജിദ്ധയിലേക്ക് കൊണ്ട് പോയി .

ബുധനാഴ്ച രാവിലെ 4.30 ന് കോഴിക്കോട്‌ വിമാനത്താവളത്തിലെത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.  നിയമനടപടികൾ പൂർത്തിയാക്കാൻ  സാമൂഹ്യ പ്രവർത്തകൻ മിഥുലാജ് കൊല്ലം, റാബിക് കെ. എം. സി. സി പ്രവർത്തകരായ ഗഫൂർ ചേലേമ്പ്ര, ഉസ്മാൻ ഒതുക്കുങ്ങൽ, മുഹമ്മദ് കുട്ടി മഞ്ചേരി, ഹംസ കപ്പൂർ, കുഞ്ഞാക്ക തിരൂർ, ബഷീർ പാലേരി, ഫൈസൽ മൂപ്പൻ എന്നിവർ നേതൃത്വം നൽകി.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.