2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ഐഫോണ്‍ എക്‌സ് പൊട്ടിത്തെറിച്ചു; ‘അപ്രതീക്ഷിത പെരുമാറ്റ’മെന്ന് ആപ്പിള്‍

പുതുതായി ഇറങ്ങിയ ഐഫോണ്‍ എക്‌സ് പൊട്ടിത്തെറിച്ചെന്ന് പരാതി. സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനിടെയാണ് ഫോണ്‍ ചൂടാവുകയും പൊട്ടിത്തെറിക്കുകയും ചെയ്തത്.

യു.എസില്‍ നിന്നുള്ള റോക്കി മുഹമ്മദലി എന്ന ഉപയോക്താവാണ് ട്വിറ്ററിലൂടെ സംഭവം പുറത്തുവിട്ടത്. പുതിയ ഐ.ഒ.എസ് വേര്‍ഷനായ 12.1 ലേക്ക് ഫോണ്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.

ട്വീറ്റിന് മറുപടിയുമായി ആപ്പിള്‍ ഉടന്‍ തന്നെ രംഗത്തെത്തി. ഒരിക്കലും പ്രതീക്ഷിക്കാത്ത പെരുമാറ്റമാണ് ഉണ്ടായതെന്ന് ആപ്പിള്‍ സപ്പോര്‍ട്ട് ട്വീറ്റ് ചെയ്തു. സംഭവത്തില്‍ തുടര്‍ അന്വേഷണം നടത്തുമെന്നും ആപ്പിള്‍ പറഞ്ഞു.

മുഹമ്മദലിയോട് ഫോണ്‍ അയച്ചുകൊടുക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ആപ്പിള്‍.

നേരത്തെ, സാംസങിന്റെ എസ് സീരീസ് ഫോണുകള്‍ വ്യാപകമായി പൊട്ടിത്തെറിച്ചത് കമ്പനിക്ക് വലിയ തിരിച്ചടിയുണ്ടാക്കിയിരുന്നു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News