2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

നികുതി വരുമാനം കൂടിയത് നോട്ടു നിരോധനത്തിന്റെ ഫലമോ? അപ്പോള്‍ യു.പി.എ കാലത്തോ?

നോട്ട് നിരോധത്തിന് പ്രധാന കാരണമായി പറഞ്ഞ കള്ളനോട്ടും കള്ളപ്പണവും പാളിയെന്നായപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ റൂട്ട് മാറ്റിപ്പിടിച്ചു. നോട്ട് നിരോധനം കാരണം ആദായനികുതി ദായകരുടെ എണ്ണം വര്‍ധനയുണ്ടായെന്ന് ജയ്റ്റ്‌ലി പ്രഖ്യാപിച്ചു. വെറും വര്‍ധനയല്ല, വിസ്മയപ്പിക്കുന്ന വര്‍ധനയുണ്ടായെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.

രണ്ടു വര്‍ഷം കൊണ്ട് നികുതി വര്‍ധനയില്‍ കാര്യമായ കയറ്റമുണ്ടായെന്നാണ് 2017 മാര്‍ച്ചില്‍ ജയ്റ്റ്‌ലി പാര്‍ലമെന്റില്‍ പറഞ്ഞത്. എന്നാല്‍, മുന്‍ വര്‍ഷങ്ങളിലെ കാര്യം മറച്ചുവച്ചാണ് ജയ്റ്റ്‌ലി ഇക്കാര്യം പ്രഖ്യാപിച്ചതെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സേഷന്റെ (സി.ബി.ഡി.ടി) കണക്കില്‍ വ്യക്തം.

(കടപ്പാട്, നാഷണല്‍ ഹെറാള്‍ഡ്)

 

പട്ടികയില്‍ നോക്കൂ, യു.പി.എയുടെ അവസാന കാലത്ത് ടാക്‌സ് ബോയന്‍സി 1.16 ആണ് കാണിക്കുന്നത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 0.02 ശതമാനം മാത്രം വര്‍ധിച്ച് 1.81 ല്‍ എത്തി. തങ്ങളുടെ തന്നെ ഭരണത്തുടക്കത്തില്‍ നഷ്ടപ്പെട്ട നിരക്ക് ഉയര്‍ത്താന്‍ വേണ്ടിയായിരുന്നോ ഈ കഷ്ടപ്പാട്?

കുറച്ചുകൂടി പിറകോട്ടു പോയാല്‍, 2006-07, 2007-08 സാമ്പത്തിക വര്‍ഷങ്ങളിലാണ് (ഒന്നാം യു.പി.എ) ഏറ്റവും കൂടുതല്‍ (2.42, 2.27) നികുതി വര്‍ധനയുണ്ടായതെന്ന് കാണാം. ഇക്കാലത്തൊന്നും നോട്ട് നിരോധനമുണ്ടായിട്ടില്ല. പിന്നീട് തളര്‍ന്നെങ്കിലും വീണ്ടും ഉയരത്തിലെത്താനും നോട്ട് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.