2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

രാഹുലിന്റെ കൈലാസ യാത്രാ ചിത്രങ്ങള്‍ വൈറലാവുന്നു; വ്യാജചിത്രങ്ങളെന്ന് ബി.ജെ.പി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കൈലാസ മാനസരോവര യാത്രാ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു. കോണ്‍ഗ്രസിന്റെ ഓഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

മഞ്ഞുമൂടിക്കിടക്കുന്ന കൈലാസ പര്‍വ്വതങ്ങളെ പശ്ചാത്തലമാക്കിയുള്ള ചിത്രവും മറ്റു യാത്രക്കാരുമൊത്ത് ബേസ് ക്യാംപിലുള്ള ചിത്രങ്ങളുമാണ് രാഹുല്‍ പുറത്തുവിട്ടത്.

ഗുജറാത്തില്‍ നിന്നുള്ള 20 പേരും രണ്ട് പ്രത്യേക സുരക്ഷാ ഗ്രൂപ്പ് കമ്മാന്‍ഡര്‍മാരുമാണ് രാഹുല്‍ ഗാന്ധിക്കൊപ്പമുള്ളത്. നേപ്പാള്‍ വഴി 20 ദിവസത്തെ യാത്രയാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

 

രാഹുല്‍ ഗാന്ധിയുടെ ഫിറ്റ്ബിറ്റ് രേഖകളും പുറത്തുവിട്ട ചിത്രത്തിനൊപ്പമുണ്ട്. 463 മിനിറ്റ് കൊണ്ട് 46,433 ചുവടുകള്‍ വച്ചുവെന്ന് ഇതില്‍ വ്യക്തമാക്കുന്നു.

 

എന്നാല്‍ ഇതെല്ലാം ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളാണെന്നാണ് മന്ത്രിമാരടക്കമുള്ള ബി.ജെ.പിക്കാരുടെ വാദം. കേന്ദ്രമന്ത്രി ഗിരിരാജ് സിങാണ് ഇത് വ്യാജമെന്നു പറഞ്ഞ് ആദ്യം രംഗത്തെത്തിയത്. ഒരു ചിത്രത്തില്‍ രാഹുലിന്റെ ഊന്നുവടിക്ക് നിഴലില്ലെന്നാണ് മന്ത്രിയുടെ കണ്ടുപിടുത്തം.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.