2019 January 21 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

വയനാട്ടില്‍ 25 ക്യാംപുകള്‍ കൂടി: ദുരിതബാധിതരുടെ എണ്ണം അര ലക്ഷത്തിലേക്ക്

  • വയനാട് ഇടക്കിടെ ഒറ്റപ്പെടുന്നു
  • കുട്ടികളുടെ സുരക്ഷയില്‍ ശ്രദ്ധ വേണമെന്ന് കലക്ടര്‍

 

കല്‍പറ്റ: കനത്ത മഴയില്‍ വയനാട്ടിലേക്കുള്ള ചുരത്തില്‍ മണ്ണിടിഞ്ഞും മരങ്ങള്‍ വീണും ഗതാഗതം തടസപ്പെടുന്നതിനാല്‍ മണിക്കൂറുകള്‍ വയനാട് ഒറ്റപ്പെടുന്നു. പേര്യ ചുരത്തിലും കുറ്റ്യാടി ചുരത്തിലും ചൊവ്വാഴ്ച രാത്രി രണ്ട് പ്രാവശ്യം ഗതാഗത തടസ്സം ഉണ്ടായി. താമരശ്ശേരി ചുരത്തില്‍ എട്ടാം വളവിലും ഒമ്പതാം വളവിലും മണ്ണിടിഞ്ഞതും മരം വീണതും മണിക്കൂറുകള്‍ക്കുള്ളിലാണ് മാറ്റിയത്.

യാത്രയ്ക്ക് ഏതെങ്കിലും ഒരു വഴി തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. എല്ലാം ചുരവും ഇടക്കിടെ തടസപ്പെടുന്നുണ്ടങ്കിലും ഒന്നോ രണ്ടോ മണിക്കൂറുകള്‍ കഴിയുമ്പോള്‍ വാഹന ഗതാഗതം പുനരാരംഭിക്കുന്നുണ്ട്.

വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ എന്നിവ കാരണം കൂടുതല്‍ പേരെ രാത്രിയില്‍ മാറ്റി പാര്‍പ്പിച്ചു. ഇതോടെ ദുരിത്വാശ്വാസ ക്യാംപുകളുടെ എണ്ണം 145 ആയി. 15,000 പേര്‍ ഇപ്പോള്‍ ക്യാമ്പിലാണ്ട്. ഏകദേശം അര ലക്ഷം പേരെ നേരിട്ടു ദുരിതം ബാധിച്ചിട്ടുണ്ട്.

ജില്ലയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നതിനാല്‍ വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.