2019 May 19 Sunday
അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും യേശു

യമനിൽ ആശുപത്രിക്കു സമീപത്ത് വ്യോമാക്രമണം; കുട്ടികളടക്കം ഏഴു മരണം 

റിയാദ്: യമനില്‍ ആശുപത്രിക്കു സമീപത്ത് നടന്ന വ്യോമാക്രമണത്തിൽ കുട്ടികളടക്കം എട്ടു പേർ കൊല്ലപ്പെട്ടു. വടക്കൻ യമനിലെ ഗ്രാമീണ മേഖലയിലെ കിതാഫ് ആശുപത്രിക്ക് സമീപത്താണ് വ്യോമാക്രമണം നടന്നത്. കുട്ടികളുടെ സംരക്ഷണത്തിനുള്ള സംഘടനയാണ് വാർത്ത പുറത്ത് വിട്ടത്.
 
യമനിൽ യുദ്ധത്തിലേർപ്പെട്ട സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേനയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി വാഷിംഗ്‌ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്‌തു. സഖ്യ സേനയാണ് യുദ്ധത്തിന് വ്യോമ യുദ്ധ വിമാനം ഉപയോഗിക്കുന്നത്. ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ട യമൻ യുദ്ധത്തിലെ ഏറ്റവും ഒടുവിൽ നടന്ന ആക്രമണമാണിത്. അമേരിക്കൻ, ബ്രിട്ടൻ നിർമ്മിത യുദ്ധ വിമാനങ്ങളാണ് സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേന ഇവിടെ ഉപയോഗിക്കുന്നത്. 
 
കിതാഫ് ആശുപത്രി പ്രവേശന കവാടത്തിനു മുന്നിൽ അമ്പതു മീറ്റർ അകലെയുള്ള ഗ്യാസ് സ്‌റ്റേഷനിലാണ് വ്യോമാക്രമണം നടന്നത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രമുഖ നഗരമായ സഅദയിൽ നിന്നും 96 കിലോമീറ്റർ അകലെയാണ് വ്യോമാക്രമണം നടന്ന ആശുപത്രി സ്ഥിതിചെയ്യുന്നത്. ആശുപത്രി തുറന്നു അര മണിക്കൂറിനുള്ളിലാണ് ആക്രമണം നടന്നതെന്നും രോഗികളും ആശുപത്രി ജീവനക്കാരും എത്തിത്തുടങ്ങുന്ന നേരത്താണ് ആക്രമണമെന്നും കുട്ടികളുടെ സംഘടനാ വെളിപ്പെടുത്തി.കൊല്ലപ്പെട്ടവരിൽ ആശുപത്രി ജീവനക്കാരനും ഇവരുടെ രണ്ടു കുട്ടികളടക്കം നാല് കുട്ടികളുമാണുള്ളത്. കൊല്ലപ്പെട്ട മറ്റുള്ളവർ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനാണ്. 
 
ആശുപത്രിക്ക് നേരെ നടന്ന ആക്രമണം ഞെട്ടലുളവാക്കിയെന്നും ആശങ്ക വർദ്ധിപ്പിക്കുന്നുവെന്നും സേവ് ചിൽഡ്രൻ സംഘടനാ തലവൻ കരോലിൻ പറഞ്ഞു. ജനവാസ കേന്ദ്രത്തിലെ ആശുപത്രിയിൽ ഒരു വിവേചനമില്ലാതെ നടന്ന ആക്രമണത്തിൽ നിരപരാധികളായ കുട്ടികളും ആറീജിയ പ്രവർത്തകരുമടക്കമുള്ളവരുടെ ജീവനുകളാണ് പൊളിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.