2019 August 20 Tuesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

പാകിസ്താന്‍ അതീവ അപകട രാജ്യം, സിറിയയേക്കാള്‍ മൂന്നിരട്ടി തീവ്രവാദ ഭീഷണി: ഓക്‌സ്ഫഡ് റിപ്പോര്‍ട്ട്

ലണ്ടന്‍: തീവ്രവാദ ഭീഷണി കാരണം പാകിസ്താന്‍ അതീവ അപകട രാജ്യമായി മാറിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സിറിയയേക്കാള്‍ മൂന്നിരട്ടി ഭീകരമാണ് പാകിസ്താനിലെ അവസ്ഥയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലഷ്‌കറെ ത്വയ്ബയാണ് പാകിസ്താനെ ഈ നിലയിലെത്തിച്ചത്.

ഓക്‌സഫഡ് യൂനിവേഴ്സ്റ്റിയും സ്ട്രാറ്റജിക് ഫോര്‍സൈറ്റ് ഗ്രൂപ്പും ചേര്‍ന്ന് തയ്യാറാക്കിയ ‘മാനവിക നഷ്ടം- ആഗോള തീവ്രവാദ ഭീഷണി’ എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ആഗോള തീവ്രവാദത്തെ പിന്തുണയ്ക്കുന്ന രാജ്യമാണ് പാകിസ്താനെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാനും പാകിസ്താനിലെ ലഷ്‌കറേ ത്വയ്ബയുമാണ് അന്താരാഷ്ട്ര സുരക്ഷയ്ത്ത് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നത്. ഏറ്റവും കൂടുതല്‍ തീവ്രവാ ബേസുകളും സുരക്ഷിത സ്ഥാനവുമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ് പാകിസ്താന്‍.

അടുത്ത പത്തുവര്‍ഷത്തെ സുരക്ഷാ വെല്ലുവിളികളെ പ്രവചിക്കുന്നതാണ് 80 ല്‍ കൂടുതല്‍ പേജുകളുള്ള റിപ്പോര്‍ട്ട്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.