2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

സച്ചിനെയും കടത്തിവെട്ടി കോഹ്‌ലി; ഏകദിനത്തില്‍ അതിവേഗ 10,000 കടന്നു

ഏകദിനത്തില്‍ അതിവേഗ 10,000 റണ്‍സ് നേട്ടവുമായി വിരാട് കോഹ്‌ലി. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ത്താണ് കോഹ്‌ലിയുടെ നേട്ടം. 205 ഇന്നിങ്‌സുകളില്‍ നിന്നാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 259 ഇന്നിംഗ്‌സുകളില്‍ നിന്നാണ് ഈ നേട്ടം കൊയ്തത്.

ഏകദിനത്തില്‍ 10,000 റണ്‍സ്
അതിവേഗം സ്വന്തമാക്കി, റെക്കോര്‍ഡുകള്‍ തകര്‍ത്ത് കോഹ്‌ലി

  • വിരാട് കോഹ് ലി- 205 ഇന്നിങ്‌സ്
  • സച്ചിന്‍ ടെണ്ടുല്‍ക്കര്‍- 259 ഇന്നിങ്‌സ്
  • സൗരവ് ഗാംഗുലി- 263 ഇന്നിങ്‌സ്
  • റിക്കി പോണ്ടിങ്- 266 ഇന്നിങ്‌സ്
  • ജാക്വസ് കാലിസ്- 272 ഇന്നിങ്‌സ്
  • എം.എസ് ധോനി- 273 ഇന്നിങ്‌സ്

വിന്‍ഡീസിനെതിരെയുള്ള വിശാഖപട്ടണത്തു നടന്ന ഇന്നിങ്‌സില്‍ 81 റണ്‍സ് നേടിയതോടെയാണ് വിരാടിന്റെ ചരിത്ര മുഹൂര്‍ത്തം പിറന്നത്. ആഷ്‌ലി നഴ്‌സിന്റെ ഓവറില്‍ മൂന്നാമത്തെ പന്ത് സിംഗിള്‍ നേടിയാണ് കോഹ്‌ലി ഈ നേട്ടം കൊയ്തത്.

10,813 പന്തുകളില്‍ നിന്ന് ഈ നേട്ടം കുറിച്ചത് വഴി കോഹ്‌ലി സനത് ജയസൂര്യയുടെ റെക്കോര്‍ഡും തകര്‍ത്തിരുന്നു. 11,296 പന്തുകളില്‍ നിന്നാണ് ജയസൂര്യ ഏകദിനത്തില്‍ പതിനായിരം റണ്‍സ് തികച്ചത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.