
ജിദ്ദ: ‘മുതലാളിയും തൊഴിലാളിയും’ ഏറെ അന്തരങ്ങളുള്ള രണ്ട് വാക്കുകള്‍. ഈ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള സന്തോഷത്തിന്റെ കഥകള്‍ പറയാന്‍ അധികം ഉണ്ടാകില്ല. എന്നാല്‍ അപൂര്‍വമാണെങ്കിലും പരസ്പരം സ്നേഹിക്കുന്ന മുതലാളി തൊഴിലാളിമാരുടെ കഥകളും നാം കേക്കാറുണ്ട്. അത്തരത്തിലൊന്നാണ് ഈ ചിത്രങ്ങള്‍ക്കും പറയാനുള്ളത്.
സംഭവം സഊദിയിലാണ്. നാളുകള്‍ക്കു ശേഷം അവധി കഴിഞ്ഞ് തിരിച്ചെത്തിയ തന്റെ ഡ്രൈവറെ കേക്ക് മുറിച്ച് അറബി സ്വീകരിക്കുന്നത് തൊഴിലാളിയോടുള്ള അറബിയുടെ സ്നേഹം വ്യക്തമാക്കുന്നു. ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇങ്ങനെയാവണം ഒരു മുതലാളിയെന്നും ഒരു തൊഴിലാളിക്ക് ഇതില്‍പ്പരം എന്തു വേണമെന്നും തരത്തില്‍ നിരവധി കമന്റുകളാണ് ചിത്രത്തിനു താഴെയായി വരുന്നത്.
ഇതാദ്യമയല്ല ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് സഊദിയില്‍ നിന്ന് ഇത്തരം കഥകള്‍ പുറത്തുവരുന്നത്. കഴിഞ്ഞദിവസം ഭര്‍ത്താവ് മരിച്ചതറിയാതെ നാട്ടിലേക്ക് തിരിച്ച വീട്ടുജോലിക്കാരിക്ക് ഒരു എമിറേറ്റ്സ് പൗരന് വൈകാരികമായി യാത്രയയപ്പ് നല്കുന്ന വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു.