2019 March 24 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

ഖശോഗി കൊലപാതകം: തുര്‍ക്കിയുടെ ആവശ്യം തള്ളി സഊദി, പ്രതികളെ വിട്ടുനല്‍കില്ല

#അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു തുര്‍ക്കിയുടെ ആവശ്യം സഊദി തള്ളി. സഊദി വിദേശ കാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സഊദി തീരുമാനം വ്യക്തമാക്കിയത്. ജിസിസി ഉച്ചകോടിക്ക് ശേഷം സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍സയാനിയോടൊപ്പം യമാമ കോണ്‍ഫറന്‍സ് ഹാളില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കവെയാണ് ആദില്‍ അല്‍ ജുബൈര്‍ സഊദി നിലപാട് വ്യക്തമാക്കിയത്.

നിയമപരമായി നല്‍കേണ്ട രേഖകളും തെളിവുകളും നല്‍കാന്‍ തുര്‍ക്കി തയ്യാറായിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ആദ്യം ലഭിച്ച തെളിവുകള്‍ക്കനുസരിച്ചാണ് ആദ്യപ്രതികരണമുണ്ടായത്. പിന്നീടാണ് കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. കേസ് ഇപ്പോള്‍ പ്രോസിക്യൂഷന്റെ നിയന്ത്രണത്തിലായതിനാല്‍ കൂടുതല്‍ പറയാനാവില്ല.

ഇതിനകം തന്നെ വധശിക്ഷക്ക് പ്രോസിക്യൂഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ അന്തിമവിധിയുണ്ടാകും. സഊദിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പൗരന്മാരെ മറ്റൊരു രാജ്യത്തിന് വിട്ടുനല്‍കുന്നത് സഊദിയുടെയും തുര്‍ക്കിയുടെയും ഭരണഘടന അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തുര്‍ക്കിയിലെ ഇസ്താംബൂളിലെ സഊദി കോണ്‍സുലേറ്റില്‍ വെച്ചു കൊല്ലപ്പെട്ട ഖശോകി കൊലപാതകം. അന്താരാഷ്ട്ര തലത്തില്‍ തന്നെ വളരെ വിവാദമായിരുന്നു. കൊലപാതകത്തില്‍ സഊദി പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതികളെ തങ്ങള്‍ക്ക് കൈമാറണമെന്നും തുര്‍ക്കി ആവശ്യപ്പെട്ടിരുന്നു. ജി.സി.സി സെക്രട്ടറി ജനറലുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തന്നെ ഇക്കാര്യത്തില്‍ മറുപടി നല്‍കിയതില്‍ സംഭവത്തില്‍ അറബ് രാജ്യങ്ങള്‍ സഊദിക്കൊപ്പമാണെന്ന ശക്തമായ സന്ദേശം കൂടിയാണ്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News