2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

പുണ്യഭൂമിയിലെ ചെലവിനു നൽകിയ റിയാലിൽ നിന്നും മലയാളി ഹാജിമാർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി 

 
മക്ക: ഹാജിമാരിൽ പുണ്യ ഭൂമിയിൽ അത്യാവശ്യ കാര്യങ്ങൾക്കായി നൽകിയ റിയാലിൽ നിന്നും തങ്ങളുടെ നാടിന്റെ നൊമ്പരമാകറ്റാൻ സംഭാവന നൽകി മാതൃകയായി. കേരളത്തിലെ പ്രളയ ദുരിതത്തിൽ കര കയറുന്നതിനു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആരംഭിച്ച ദുരിതാശ്വാസ നിധിയിലേക്കാണ് കേരളത്തിൽ നിന്നെത്തിയ ഹാജിമാരും വളണ്ടിയർമാരും സംഭാവന വാഗ്‌ദാനം നൽകിയത്. കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി ഫേസ്‌ബുക്കിലൂടെയാണ് ഇക്കാര്യമറിയിച്ചത്. 
 
“സമാനതകളില്ലാത്ത തരത്തിൽ നമ്മുടെ നാടിനെ ഭീതിയിലാക്കിയ പ്രളയം കാരണമായുണ്ടായ പ്രയാസങ്ങളും പ്രശ്നങ്ങളും ദുരീകരിക്കുന്നതിന്ന് പ്രത്യേക പ്രാർത്ഥനയും നടത്തുന്നുണ്ട്. പ്രളയം തീർത്ത ദുരിതം കേരളത്തിന് താങ്ങാനുവുന്നതിനും അപ്പുറമെന്ന് മനസ്സിലാക്കി നമ്മുടെ സഹോദരൻമാർക്ക് വേണ്ടിയുള്ള പ്രാർത്ഥനയോടൊപ്പം, തങ്ങൾക്ക് വിശുദ്ധ ഭൂമിയിൽ നിത്യ ചെലവിന് നൽകിയ റിയാലിൽ നിന്ന്, പുണ്യങ്ങൾക്ക് ലക്ഷക്കണക്കിന് പ്രതിഫലം ലഭിക്കുന്ന വിശുദ്ധ മക്കയിൽ നിന്ന് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹാജിമാരും വളണ്ടിയർമാരും സംഭാവനകൾ വാഗ്ദാനം നൽകിയത് നമ്മുടെ നാടിന്റെ മനുഷ്യത്വ നിലപാടിന് ഉത്തമോദാഹരണമാണ്”- ഫേസ്‌ബുക്കിൽ അദ്ദേഹം പറഞ്ഞു.



കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.