2019 July 23 Tuesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

കനത്ത മഴ കൊല്ലം ജില്ലയിലും തുടരുന്നു താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍

കൊല്ലം: കനത്ത മഴ കൊല്ലം ജില്ലയിലും തുടരുന്നു. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിലവില്‍ 30 ക്യാമ്പുകളിലായി 1763 പേര്‍ കഴിയുന്നു. കുന്നത്തൂര്‍ താലൂക്കില്‍ പെരുവേലിക്കര ഭാഗത്ത് കല്ലടയാറിന് ചേര്‍ന്ന് രാത്രി 2മണിയോടെ ബണ്ട് പൊട്ടുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് റവന്യു സംഘം ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ 250 ഓളം മണല്‍ ചാക്കുകള്‍ അടുക്കുകയൂം 5 ലോഡ് പാറ ഇറക്കി ബലപ്പെടുത്തുകയും ചെയ്തു.

മുണ്ടയ്ക്കല്‍ വില്ലേജ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ വെള്ളം കയറിയതിനാല്‍ ഓഫീസിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി തൊട്ടടുത്ത അമൃത കുളം എല്‍.പി സ്‌കൂളിലേക്ക് മാറ്റി. ചെങ്ങന്നൂര്‍ വഞ്ചിപുഴ പാലത്തിന് വലത് വശത്ത് മൂന്നാമത്തെ വഴിയിലെ ഒരു വീട്ടില്‍ കൊല്ലം പ്രാക്കുളം സ്വദേശികളായ 15 പേര്‍ കുടുങ്ങി കിടക്കുന്നു. ജോസ് വര്‍ഗ്ഗീസ് 75588 18314.

ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികളുടെ യോഗം കലക്ട്രേറ്റില്‍ നടക്കുന്നു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കൊല്ലം വാടിയില്‍ നിന്നും നീണ്ടകരയില്‍ നിന്നും നാല് ലോറിയില്‍ അഞ്ച് ബോട്ടുകള്‍ പത്തനംതിട്ട, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിയലേക്കയച്ചു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.