2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

അഖ്‌ലാഖ്, അവാര്‍ഡ് വാപ്പസികളെ മറികടന്ന് ബി.ജെ.പി എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിക്കും: അമിത്ഷാ

ന്യൂഡല്‍ഹി: അഖ്‌ലാഖ്, അവാര്‍ഡ് വാപ്പസി പോലോത്ത സംഭവങ്ങള്‍ എല്ലാ തെരഞ്ഞെടുപ്പിനു മുന്‍പും ഉണ്ടാവുന്നതെന്ന് സാമാന്യവല്‍ക്കരിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ. ഇതൊക്കെ മറികടന്ന് ബി.ജെ.പി എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

”തെരഞ്ഞെടുപ്പ് ഉണ്ടാവുമ്പോഴെല്ലാം, അഖ്‌ലാഖ് വിഷയം (പശുഭീകരരാല്‍ അഖ്‌ലാഖ് കൊല്ലപ്പെട്ട സംഭവം) വരുന്നുണ്ട്. ചിലപ്പോള്‍ അവാര്‍ഡ് വാപ്പസി (പുരസ്‌കാരം തിരിച്ചുകൊടുത്ത പ്രതിഷേധിച്ച സംഭവം) വരും. ഇപ്പോഴിതാ തെരഞ്ഞെടുപ്പിനായി, പുതിയ വിഷയങ്ങള്‍ വരും”- അമിത്ഷാ പറഞ്ഞു.

അഖ്‌ലാഖ് സംഭവിച്ചപ്പോള്‍ ഞങ്ങള്‍ ജയിച്ചു. അവാര്‍ഡ് വാപ്പസി ഉണ്ടായപ്പോഴും ഞങ്ങള്‍ ജയിച്ചു. ഇവര്‍ എന്തെങ്കിലും ഇപ്പോള്‍ ചെയ്യുകയാണെങ്കിലും ഞങ്ങള്‍ ജയിക്കും- അമിത്ഷാ പറഞ്ഞു.

അസം പൗരത്വ രജിസ്റ്റര്‍ വിവാദത്തില്‍ അമിത്ഷാ കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുന്നയിച്ചു. ”അവര്‍ മനുഷ്യാവകാശം പറയുന്നു… ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്ക് മനുഷ്യാവകാശമില്ലേ? രാജ്യസുരക്ഷയെപ്പറ്റി ഇവിടെ ആശങ്കയില്ലേ? നൂറുകണക്കിന് തീവ്രവാദികള്‍ നുഴഞ്ഞുകയറി സ്‌ഫോടനങ്ങള്‍ പദ്ധതിയിടുന്നു. നിങ്ങളുടെ കാലത്ത് അത്തരം കുറേ സംഭവങ്ങള്‍ നടന്നിട്ടുണ്ട്”- അമിത്ഷാ പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.